കോറോനാഷൻ മൈതാനിയിൽ കൈരളി റിയൽറ്റി ടൈറ്റിൽ സ്പോൺസറായിട്ടുള്ള ബ്ലാസ്റ്റേഴ്‌സ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് ഇന്ന് ( ഞായറാഴ്‌ച) നടക്കും. ടൂർണമെന്റിലെ വിജയികൾക്ക് വൈകുന്നേരം കൈരളി റിയൽറ്റി ഉടമയും റിയൽറ്ററുമായ ജോഷി മാടശ്ശേരി സമ്മാനങ്ങൾ വിതരണം ചെയ്യും. രണ്ടും മൂന്നും സമ്മാനങ്ങൾ യഥാക്രമം റിയൽറ്റർ ജിഗോ ജോർജും റിയൽറ്റർ റിങ്കു ജൊസെഫും സമ്മാനിക്കും. എഡ്മൺറ്റണിലെ കരുത്തരായ എട്ടു ടീമുകൾ മാറ്റുരക്കുന്ന, കാണികളെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന, തീപ്പൊരിപായുന്ന തകർപ്പൻ പ്രകടനം ആസ്വദിക്കുവാൻ എല്ലാ ക്രിക്കറ്റ് പ്രേമികളേയും സ്നേഹപൂർവം സംഘാടകർ സ്വാഗതം ചെയ്യുന്നു.