ഇന്ത്യൻ നാവികസേനയിൽ ചരിത്രം കുറിച്ച് അഞ്ചംഗ വനിതാ സംഘം

By: 600021 On: Aug 6, 2022, 4:25 PM

ഇന്ത്യൻ നാവികസേനയിൽ ചരിത്രം കുറിച്ച് വിമാനം പറത്തി അഞ്ചംഗ വനിതാ സംഘം. സേനയുടെ ചരിത്രത്തിൽ ആദ്യമായാണ് സമുദ്ര നിരീക്ഷണത്തിനായി വനിതകളുടെ സംഘം വിമാനം പറപ്പിക്കുന്നത്. ബുധനാഴ്ച നടത്തിയ സമുദ്ര നിരീക്ഷണ പറക്കലിൽ ലഫ്. കമാൻഡർ ആഞ്ചൽ ശർമ, ലഫ്റ്റനന്റുമാരായ ശിവാംഗി, അപൂർവ ഗിതെ, പൂജ പാണ്ഡ, പൂജ ഷെഖാവത്ത് എന്നിവരാണ് ഉണ്ടായിരുന്നത്. ഗുജറാത്തിലെ പോർബന്തർ ആസ്ഥാനമായ സേനാ താവളത്തിലെ ഓഫിസർമാരായ ഇവർ ഡോണിയർ 228 വിമാനത്തിലാണ് അറബിക്കടലിനു മീതെ പറന്നത്.