റെയിൽവേ ട്രാക്കിലൂടെ നടക്കവേ ട്രെയിനിന്റെ കാറ്റടിച്ച് തോട്ടിൽ വീണ് യുവതി മരിച്ചു

By: 600021 On: Aug 6, 2022, 4:17 PM

ചാലക്കുടി റെയിൽവേ ട്രാക്കിലൂടെ നടക്കവേ രണ്ട് സ്ത്രീകൾ ട്രെയിനിന്റെ കാറ്റടിച്ച് തോട്ടിൽ വീണു. അപകടത്തിൽ ഒരാൾ മരിച്ചു. ദേവീകൃഷ്ണ (28) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഫൗസിയ പരുക്കേറ്റ് ആശുപത്രിയിലാണ്. ട്രെയിൻ വരുന്നത് കണ്ട് ഇവർ മാറി നിന്നുവെങ്കിലും ട്രെയിനിന്റെ കാറ്റടിച്ച് തോട്ടിലേക്ക് വീഴുകയായിരുന്നു. ശനിയാഴ്ച രാവിലെ ജോലിക്ക് പോകുന്നതിനിടെയായിരുന്നു അപകടം. വി.ആര്‍.പുരത്ത് റോഡില്‍ വെള്ളക്കെട്ടായതിനാലാണ് ഇവർ ട്രാക്കിലൂടെ നടന്നതെന്നാണ് പ്രാഥമിക നിഗമനം.