കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ഒൻപതാം സ്വർണം

By: 600021 On: Aug 6, 2022, 3:48 PM

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ഒൻപതാമത്തെ സ്വർണ്ണനേട്ടം. പുരുഷൻമാരുടെ 86 കിലോ വിഭാഗം ഗുസ്തി ഫൈനലില്‍ പാക്കിസ്ഥാന്റെ മുഹമ്മദ് ഇനാമിനെ തോൽപ്പിച്ച് ദീപക് പൂനിയയാണ് ഇന്ത്യയ്ക്കായി ഒൻപതാം സ്വർണം നേടിയത്. വനിതകളുടെ 62 കിലോ വിഭാഗത്തില്‍ കാനഡയുടെ അന ഗൊഡീനസ് ഗോണ്‍സാലസിനെ തോല്‍പ്പിച്ച് സാക്ഷി മാലിക്കും, പുരുഷൻമാരുടെ 65 കിലോ വിഭാഗം ഗുസ്തി ഫൈനലില്‍ കാനഡയുടെ ലച്ച്‍ലന്‍ മക്നീലിനെ തോല്‍പ്പിച്ച് ബജ്‌രംഗ് പൂനിയയും വെള്ളിയാഴ്ച സ്വര്‍ണം നേടി.
 
കോമൺവെൽത്തിൽ ബജ്‌രംഗിന്റെ മൂന്നാം മെഡൽ നേട്ടമാണിത്. ഇതിനു മുൻപ് മറ്റൊരു സ്വർണവും വെള്ളി മെഡലും താരം നേടിയിട്ടുണ്ട്. വനിതകളുടെ 57 കിലോ വിഭാഗത്തില്‍ അന്‍ഷു മാലിക്ക് വെള്ളി മെഡൽ നേടി. നൈജീരിയയുടെ അഡുക്കുറെയെയോടാണ് ഫൈനലില്‍ പരാജയപ്പെട്ടത്.