കോവിഡ്; നാലാം ഡോസ് വാക്‌സിൻ സ്വീകരിച്ച് ക്യുബെക്ക് പ്രീമിയർ ഫ്രാങ്കോയിസ് ലെഗോൾട്ട്

By: 600021 On: Aug 6, 2022, 2:53 PM

ക്യുബെക്ക് പ്രീമിയർ ഫ്രാങ്കോയിസ് ലെഗോൾട് വെള്ളിയാഴ്ച മോൺ‌ട്രിയലിൽ വച്ച് കോവിഡ് വാക്‌സിനേഷന്റെ നാലാം ഡോസ് സ്വീകരിച്ചു. ആരോഗ്യ പ്രവർത്തകർക്ക് നന്ദി പറയുന്നതായും വാക്‌സിനേഷനൻ ചെയ്യുന്നതിന് വേണ്ടി ആളുകളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
 
പാൻഡെമിക്കിന്റെ തുടക്കം മുതൽ അസാധാരണമായ രീതിയിൽ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാർക്കും നഴ്‌സുമാർക്കും നന്ദി പറയുന്നതായി പ്രീമിയർ പറഞ്ഞു. ദുർബലരായ ആളുകളേക്കാൾ പ്രായം കുറഞ്ഞവർക്ക് അപകടസാധ്യത കുറവാണ്. എന്നിരുന്നാലും പകർച്ചവ്യാധി കുറയ്ക്കുന്നതിന് പ്രതിരോധ കുത്തിവയ്പ്പ് എടുക്കേണ്ടത് ഇപ്പോഴും പ്രധാനമാണ്. അതുവഴി ദുർബലരായ ആളുകളെ സംരക്ഷിക്കാനാവും. കുട്ടികൾക്കിടയിലെ കുറഞ്ഞ വാക്സിനേഷൻ റേറ്റിനെ സംബന്ധിച്ച്  വരും ദിവസങ്ങളിൽ സംസാരിക്കുമെന്നും ലെഗോൾട്ട് കൂട്ടിച്ചേർത്തു.
 
വരും ആഴ്ചകളിൽ ക്യുബെക്കിൽ കോവിഡിനെതിരെയുള്ള വാക്‌സിനേഷൻ   ഊർജിതമാക്കുമെന്ന് പബ്ലിക് ഹെൽത്ത് ഡയറക്ടർ ഡോ. ലൂക് ബോയ്‌ലോ വ്യാഴാഴ്ച പറഞ്ഞു. ഓഗസ്റ്റ് 15 മുതൽ പ്രൈവറ്റ്, പബ്ലിക് സീനിയർ റെസിഡൻസുകളിൽ ബൂസ്റ്റർ ഡോസ് ക്യാമ്പയിൻ ആരംഭിക്കും. സ്കൂൾ ആരംഭിച്ചതോടെ കേസുകളുടെ എണ്ണം വർധിച്ചതായും അദ്ദേഹം മുന്നറിയിപ്പ് നൽകി.