ആല്‍ബെര്‍ട്ടയില്‍ റെന്റ് അസിസ്റ്റന്‍സ് പ്രോഗ്രാം സര്‍ക്കാര്‍ വിപുലീകരിക്കുന്നു

By: 600002 On: Aug 6, 2022, 12:12 PM

 


ആല്‍ബെര്‍ട്ടയില്‍ വാടക, താമസ സൗകര്യങ്ങള്‍ കൂടുതല്‍ താങ്ങാനാകുന്നതാക്കാന്‍ സഹായിക്കുന്നതിന് സബ്‌സിഡി പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഇതനുസരിച്ച്, 80 ല്‍ അധികം കമ്യൂണിറ്റികള്‍ക്ക് ഇപ്പോള്‍ താല്‍ക്കാലിക റെന്റ് അസിസ്റ്റന്‍സ് ബെനിഫിറ്റ് ലഭിക്കുമെന്ന് പ്രവിശ്യ സര്‍ക്കാര്‍ അറിയിച്ചു. 

സ്ഥിതി സുസ്ഥിരമാക്കാനോ മെച്ചപ്പെടുത്താനോ അനുവദിക്കുന്നതിനായി ആല്‍ബെര്‍ട്ടയിലെ ജോലിക്കാര്‍ അംഗങ്ങളായിട്ടുള്ള എല്ലാ കുടുംബങ്ങള്‍ക്കും രണ്ട് വര്‍ഷം വരെ പേയ്‌മെന്റുകള്‍ വാഗ്ദാനം ചെയ്യുന്നു. ഇതാദ്യമായാണ് എയര്‍ഡ്രി, ഫോര്‍ട്ട് മക്ലിയോഡ്, റോക്കി മൗണ്ടെയ്ന്‍ ഹൗസ്, കോണ്‍ക്ലിന്‍ തുടങ്ങിയ കമ്യൂണിറ്റികളിലെ അപേക്ഷകര്‍ക്കായി പദ്ധതി ആരംഭിക്കുന്നത്. 

വര്‍ധിച്ചുവരുന്ന ചെലവുകള്‍ക്കിടയില്‍ ഇത്തരത്തിലൊരു പദ്ധതി സാമ്പത്തികമായി താഴെക്കിടയിലുള്ള കുടുംബങ്ങള്‍ക്ക് വളരെയധികം ആശ്വാസം പകരുന്നതായിരിക്കുമെന്ന് അധികൃതര്‍ അഭിപ്രായപ്പെട്ടു. 'ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം' എന്ന അടിസ്ഥാനത്തിലാണ് ഈ ആനുകൂല്യം നല്‍കുന്നത്. കൂടാതെ അര്‍ഹരായ വാടകക്കാര്‍ക്ക് നേരിട്ട് ആനുകൂല്യം ലഭ്യമാക്കുമെന്നും അധികൃതര്‍ അറിയിച്ചു. 

പദ്ധതിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ https://www.alberta.ca/rent-assistance.aspx  എന്ന സൈറ്റ് സന്ദര്‍ശിക്കുക.