ബാന്‍ഫ് നാഷണല്‍ പാര്‍ക്കില്‍ ഫയര്‍ ബാന്‍ പ്രഖ്യാപിച്ചു

By: 600002 On: Aug 6, 2022, 10:22 AM

തീപിടുത്തങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ബാന്‍ഫ് നാഷണല്‍ പാര്‍ക്കില്‍ ഫയര്‍ ബാന്‍ ഏര്‍പ്പെടുത്തി.  ദേശീയോദ്യാനം മുഴുവനായും നിരോധനത്തില്‍ ഉള്‍പ്പെടും. എല്ലാ ഫ്രണ്ട്, ബാക്ക്കണ്‍ട്രി ക്യാമ്പ് ഗ്രൗണ്ടുകളും യൂസ് ഏരിയകളും ഇതില്‍ ഉള്‍പ്പെടും. 

ക്യാമ്പ് ഫയറുകള്‍, ബാര്‍ബിക്യുകള്‍(കല്‍ക്കരി, ബ്രിക്കറ്റ് അല്ലെങ്കില്‍ മരം), പാചക ഷെല്‍ട്ടറുകള്‍, ടര്‍ക്കി ഫ്രെയറുകള്‍, ടിക്കി ടോര്‍ച്ചുകള്‍ ഉള്‍പ്പെടെ തുറന്ന സ്ഥലത്ത് തീ കത്തിക്കുന്നത് നിരോധിച്ചിട്ടുണ്ട്. പോര്‍ട്ടബിള്‍ പ്രൊപ്പെയ്ന്‍ ഫയര്‍ പിറ്റുകള്‍, ഗ്യാസ് അല്ലെങ്കില്‍ പ്രൊപ്പെയ്ന്‍ സ്റ്റൗ ബാര്‍ബിക്യൂ, പ്രൊപ്പെയ്ന്‍ അല്ലെങ്കില്‍ ഗ്യാസ് ലൈറ്റ്, ഹീറ്ററുകള്‍( പ്രൊപ്പെയ്ന്‍, കാറ്റലിക് അല്ലെങ്കില്‍ ഇന്‍ഫ്രാറെഡ്/ റേഡിയന്റ്) എന്നിവ ഉള്‍പ്പെടുന്നില്ല. 

നിരോധനം പാലിക്കാത്തവരെ ക്യാമ്പ് ഗ്രൗണ്ടില്‍ നിന്നും പുറത്താക്കുമെന്നും ഇവര്‍ക്ക് കാനഡ നാഷണല്‍ പാര്‍ക്ക് ആക്ട് പ്രകാരം പരമാവധി 25,000 ഡോളര്‍ പിഴ ചുമത്തുമെന്നും അധികൃതര്‍ അറിയിച്ചു.