ഒന്റാരിയോയില്‍ കോവിഡ്-19 ഏഴാം തരംഗം മൂര്‍ധന്യാവസ്ഥയിലെത്തിയെന്നും വ്യാപനത്തിന്റെ ശക്തി കുറഞ്ഞു തുടങ്ങിയെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. കീരന്‍ മൂര്‍. ജൂലൈ 30 ഓടെ പ്രവിശ്യയിലെ 34 ഹെല്‍ത്ത് യൂണിറ്റുകളില്‍ 22 എണ്ണത്തിലും കോവിഡ്-19 കേസുകളുടെ എണ്ണം കുറഞ്ഞതായി പബ്ലിക് ഹെല്‍ത്ത് ഒന്റാരിയോ അറിയിച്ചു. ആശുപത്രി പ്രവേശനവും കഴിഞ്ഞയാഴ്ചയിലെ 463 രോഗികളില്‍ നിന്ന് ഈ ആഴ്ച 306 ആയി കുറഞ്ഞു.
കഴിഞ്ഞയാഴ്ച 46 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതിനു മുമ്പുള്ള ആഴ്ചയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 75 ആയിരുന്നു. ആരോഗ്യമേഖലയില്‍ കോവിഡിന്റെ അപകടസാധ്യത കുറയുകയും ഓഗസ്റ്റ് മാസത്തോടെ രോഗികളുടെ നിരക്കും പോസിറ്റിവിറ്റി നിരക്കും കുറയുന്നത് തുടര്‍ന്നേക്കാമെന്ന് പ്രതീക്ഷിക്കുന്നതായി മൂര്‍ പറയുന്നു.