എഡ്മന്റൺ സിറ്റിയിൽ ഉയർന്ന ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ നിയന്ത്രിക്കുന്നതിന് നടപടിക്കായി കൗൺസിലറിന്റെ നിവേദനം

By: 600021 On: Aug 4, 2022, 3:28 PM

എഡ്മന്റൺ സിറ്റിയിൽ ഉയർന്ന ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ നിയന്ത്രിക്കുന്നതിന് നടപടിയെടുക്കാൻ ഭരണകൂടത്തിന് നിവേദനം നൽകാനൊരുങ്ങി കൗൺസിലർ മൈക്കൽ ജാൻസ്. അത്തരം വാഹനങ്ങൾക്ക് പിഴയോ ഓട്ടോമേറ്റഡ് എൻഫോഴ്‌സ്‌മെന്റോ അല്ലെങ്കിൽ സമ്പൂർണ നിരോധനമോ ഏർപ്പെടുത്തുന്ന കാര്യം പരിശോധിക്കണമെന്നും നഗരത്തിൽ ഒട്ടേറെ ആളുകൾ ഈ പ്രശ്നത്തിൽ ബുദ്ധിമുട്ടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത് സംബന്ധിച്ച് മുമ്പ് പാതി വഴിയിൽ നിന്നുപോയ  നടപടികൾ പുനസ്ഥാപിക്കുന്നതിന് ഭരണകൂടത്തിൽ നിന്ന് റിപ്പോർട്ട് അഭ്യർത്ഥിക്കാൻ കൗൺസിലിന് അവസരമുണ്ട്. കഴിഞ്ഞ വേനൽക്കാലത്ത് പല തെരുവുകളിലും കാതടപ്പിക്കുന്ന ശബ്ദം പരിശോധിക്കാൻ പ്രൊജക്റ്റ് ടെൻസറും മുമ്പത്തെ ശബ്ദം കുറയ്ക്കാനുള്ള ശ്രമങ്ങളും അപര്യാപ്തമായിരുന്നു. അമിത ശബ്ദവും വേഗവും തമ്മിൽ ശക്തമായ ബന്ധമുള്ളതിനാൽ, ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ തടയുന്നത് ട്രാഫിക് സുരക്ഷയിൽ കൗൺസിലിനെ പിന്തുണയ്ക്കും.
 
ഉയർന്ന ശബ്‍ദം കിട്ടാനായി പല വാഹനങ്ങളും നിയമവിരുദ്ധമായി മോഡിഫൈ ചെയ്യാറുണ്ട്. നിലവിലെ 250 ഡോളറിൽ നിന്ന് പിഴ വർധിപ്പിക്കുകയും യൂറോപ്യൻ നഗരങ്ങളിലെ പോലെ നിലവിലെ 85-ഡെസിബെൽ പരിധി 74 ആയി കുറയ്ക്കുകയും ഗ്രോട്ട് റോഡ് പോലുള്ള പ്രത്യേക റോഡുകളിൽ കർഫ്യൂ ഏർപ്പെടുത്തുകയോ ഉച്ചത്തിലുള്ള വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുകയോ ചെയ്യുന്നത് വഴി ശബ്ദമലിനീകരണം കുറയ്ക്കാനാവും എന്ന് ജാൻസ് പറഞ്ഞു.