മലയാളി യുവാവിനെ മെഡിസിന്‍ ഹാറ്റില്‍ കാണാതായി 

By: 600002 On: Aug 6, 2022, 7:11 AM

 

മലയാളിയും ഫിഷിംഗ് വ്‌ളോഗറുമായ രാജേഷ് ജോണ്‍(35) എന്നയാളെ മെഡിസിന്‍ ഹാറ്റില്‍ നിന്ന് കാണാതായതായി മെഡിസിന്‍ ഹാറ്റ് പോലീസ് അറിയിച്ചു. രാജേഷ് ജോണിനെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം പോലീസ് അഭ്യര്‍ത്ഥിക്കുന്നു. 

ഓഗസ്റ്റ് 3 ബുധനാഴ്ച പുലര്‍ച്ചെ ഫിഷിംഗ് വ്‌ളോഗ് ചെയ്യാന്‍ വീട്ടില്‍ നിന്നും ഇറങ്ങിയതാണ്. ലെത്ത്ബ്രിഡ്ജിനടുത്തുള്ള മൗണ്ടെയ്ന്‍ ഭാഗത്തേക്ക് പോകുകയാണെന്നാണ് വീട്ടില്‍ അറിയിച്ചിരുന്നത്. അന്ന് രാവിലെ എട്ട് മണിക്ക് വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ അതിനുശേഷം രാജേഷ് ജോണിന്റെ യാതൊരു വിവരവുമില്ലായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. ഗ്രാസി ലേക്കിലായിരുന്നു അദ്ദേഹത്തിന്റെ അവസാന ലൊക്കേഷന്‍ കാണിച്ചത്. ഓഗസ്റ്റ് 4 ന് തിരികെയെത്തുമെന്ന് പറഞ്ഞ രാജേഷ് എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. 

ആല്‍ബെര്‍ട്ട രജിസ്‌ട്രേഷനുള്ള വെള്ള നിറത്തിലുള്ള 2013 ഫോര്‍ഡ് ഫോക്കസിലാണ് ( CHV8958) രാജേഷ് സഞ്ചരിച്ചിരുന്നത്.  ഇദ്ദേഹത്തെക്കുറിച്ചോ വാഹനത്തിന്റെയോ ലൊക്കേഷനെക്കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പ്രദേശത്തെ ലോക്കല്‍ പോലീസ് അതോറിറ്റിയുമായി ബന്ധപ്പെടുകയോ (403) 529-8481 എന്ന  നമ്പറില്‍ മെഡിസിന്‍ ഹാറ്റ് പോലീസിനെ ബന്ധപ്പെടുകയോ ചെയ്യണമെന്ന് പോലീസ് അറിയിച്ചു.