2500 ഡോളര്‍ പ്രതിഫലം ലഭിക്കുന്ന പൈതോണ്‍ ഹണ്ടിംഗിന് ആഗസ്റ്റ് 5ന് കിക്ക് ഓഫ്

By: 600084 On: Aug 5, 2022, 5:44 PM

പി പി ചെറിയാൻ, ഡാളസ്.

വെസ്റ്റ് പാം ബീച്ച്: ഏറ്റവും നീളം കൂടിയ പൈതോണെ പിടികൂടുന്നവര്‍ക്ക് 2500 ഡോളര്‍ വരെ ലഭിക്കുന്ന പൈതോണ്‍ ഹണ്ടിംഗ് സീസന് ആഗസ്റ്റ് 5 വെള്ളിയാഴ്ച തുടക്കം കുറിക്കും.

ആഗസ്റ്റ് 5 മുതല്‍ 15 വരെ പത്തുദിവസം നീണ്ടു നില്‍ക്കുന്ന പൈതോണ്‍ ഹണ്ടിംഗിന് നൂറുകണക്കിന് പാമ്പുപിടുത്തക്കാരാണ് ഫ്‌ളോറിഡായുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സൗത്ത് ഫ്‌ളോറിഡായില്‍ എത്തിചേര്‍ന്നിരിക്കുന്നത്. ബര്‍മീസ് പൈതോണാണ് ഫ്‌ളോറിഡായില്‍ വര്‍ദ്ധിച്ചുവരുന്ന പെരുമ്പാമ്പുകളില്‍ ഏറ്റവും കൂടുതലുള്ളത്.

വളരെയധികം പരിചയസമ്പത്താണ് ഈ സീസണില്‍ മാത്സര്യ ബുദ്ധിയോടെ പങ്കെടുക്കുന്നത്. നാലടിയിലധികം വരുന്ന ആദ്യം പിടികൂടുന്ന നാല് പെരുമ്പാമ്പുകള്‍ക്ക് ഒന്നിന് 50 ഡോളര്‍ വീതവും, തുടര്‍ന്ന് കൂടുതല്‍ വലിപ്പമുള്ള പെരുമ്പാമ്പുകള്‍ക്ക് ഓരോ അടിക്കും 25 ഡോളറും നല്‍കും.

ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് ആകെ ചിലവ് വരുന്നത് 25 ഡോളര്‍ രജിസ്‌ട്രേഷന്‍ ഫീസു മാത്രമാണ്. ഇവിടെ നിന്നും ഇതുവരെ പിടികൂടിയിട്ടുളള ഏറ്റവും വലിയ പെരുമ്പാമ്പിന് 17 അടി 3 ഇഞ്ച് നീളവും 110 പൗണ്ട് തൂക്കവുമുണ്ടായിരുന്നു. അലിഗേറ്റേഴ്‌സിനെ പോലും പൂര്‍ണ്ണമായും വീഴുങ്ങുന്ന പെരുമ്പാമ്പുകള്‍ ഇവിടങ്ങളില്‍ സുലഭമാണ്.

ഫ്‌ളോറിഡാ വൈല്‍ഡ് ലൈഫ് അധികൃതര്‍ സംഘടിപ്പിക്കുന്ന ഈ ഹണ്ടിംഗ് സീസണില്‍ പങ്കെടുക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും പൈതോണ്‍ റിമൂവല്‍ കോംപറ്റീഷന്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.