ബീഹാറിൽ വ്യാജമദ്യ ദുരന്തം; 7 പേർ മരിച്ചു

By: 600021 On: Aug 5, 2022, 12:27 PM

ബീഹാറിൽ വ്യാജമദ്യ ദുരന്തത്തിൽ 7 പേർ മരിച്ചു. നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സരൺ ജില്ലയിലെ ഛപ്രയിലാണ് ദുരന്തമുണ്ടായത്. മദ്യപിച്ചവരിൽ ചിലരുടെ കാഴ്ചയും നഷ്ടപ്പെട്ടു. പ്രദേശത്തേക്ക് മെഡിക്കൽ സംഘങ്ങളെ അയച്ചതായി ജില്ല കലക്റ്റർ രാജേഷ് മീണ അറിയിച്ചു .
 
ഛപ്ര സദർ ആശുപത്രിയിലും പട്‌ന മെഡിക്കൽ കോളജ് ആശുപത്രിയിലും നിരവധി പേരെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ ഗ്രാമവാസികളിൽ നിന്നും ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചു വരികയാണ്. അനധികൃത മദ്യവ്യാപാരിയെ ഛപ്ര പൊലീസ് അറസ്റ്റ് ചെയ്തതായി അറിയിച്ചിട്ടുണ്ട്.