ആല്‍ബെര്‍ട്ട ബോണസ് പേയ്‌മെന്റ് നിയമങ്ങള്‍ കര്‍ശനമാക്കുന്നു 

By: 600002 On: Aug 5, 2022, 12:19 PM


കോവിഡ്-19 പാന്‍ഡെമിക്കിന്റെ കാലത്ത് ജീവനക്കാരുടെ ബോണസുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ചീഫ് മെഡിക്കല്‍ ഓഫീസര്‍ക്ക് ആറക്ക പേഔട്ട് നടത്തിയതിന്റെ വെളിച്ചത്തിലാണ് ഈ തീരുമാനം. അടിയന്തര ഘട്ടങ്ങളിലെ ഫ്യൂച്ചര്‍ ബോണസ് പേയ്‌മെന്റുകള്‍ കാബിനറ്റ് അംഗീകാരത്തിനായി ശുപാര്‍ശ ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നതിന് നിയമങ്ങള്‍ അവലോകനം ചെയ്യാനും മാറ്റങ്ങള്‍ വരുത്താനും സിവില്‍ സര്‍വീസ് വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ധനമന്ത്രി ജെയ്‌സണ്‍ നിക്‌സണ്‍ പറഞ്ഞു. അവലോകനം പൂര്‍ത്തിയാകുകയും ഒരു പുതിയ നയം സ്വീകരിക്കുകയും ചെയ്യുന്നത് വരെ എല്ലാ ഫ്യൂച്ചര്‍ റിക്വസ്റ്റുകളും ട്രഷറി ബോര്‍ഡിന്റെ(നികസ്ണ്‍ നേതൃത്വം നല്‍കുന്ന) അവലോകനത്തിനായി കൊണ്ടുവരും. 

ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഓഫ് ഹെല്‍ത്ത് ഡോ. ഡീന ഹിന്‍ഷോയ്ക്ക് 2021 ല്‍ കോവിഡ്-19 സേവനകാലത്ത് ഏകദേശം 2228,000 ഡോളര്‍ ബോണസ് ലഭിച്ചതായി സര്‍ക്കാരിന്റെ സണ്‍ഷൈന്‍ സാലറി ലിസ്റ്റില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്ന സിബിസി തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ഏതൊരു പ്രവിശ്യയിലെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ക്യാഷ് ബെനിഫിറ്റ് പേഔട്ടാണ്. ഇത് പതിവ് ശമ്പളത്തിന് മുകളിലാണ്. ഹിന്‍ഷായുടെ വേതനം 591,000 ഡോളറിലധികമാണ്. 

മാനേജ്‌മെന്റിലെ 107 ജീവനക്കാര്‍ക്ക് 2.4 മില്യണ്‍ ഡോളര്‍ നല്ഡകിയ കോവിഡ്-19 ബോണസുകളില്‍ ഒന്നായിരുന്നു പേഔട്ട്.