'ഇവിടം നരക തുല്യം'; ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ 120 ദിവസം തടവിലാക്കപ്പെട്ട കനേഡിയന്‍ പൈലറ്റ് പറയുന്നു 

By: 600002 On: Aug 5, 2022, 12:14 PM


നരകത്തിനു തുല്യമായ ജീവിതമാണിപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് മയക്കുമരുന്ന് കടത്ത് കേസില്‍ പിടിക്കപ്പെട്ട് ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ തടവിലായ പിവറ്റ് എയര്‍ലൈന്‍സ് ക്യാപ്റ്റന്‍. കനേഡിയനായ റോബര്‍ട്ട് ഡി വെനാന്‍സോയും സംഘവുമാണ് 120 ദിവസം ജയില്‍വാസം അനുഭവിക്കുന്നത്. ഏപ്രില്‍ 5 ന് ഡി വെനാന്‍സോയും സംഘവും ടൊറന്റോയിലേക്ക് പറക്കാന്‍ നിശ്ചയിച്ചിരുന്ന വിമാനത്തില്‍ നിന്ന് 200 കിലോഗ്രാം കൊക്കെയ്ന്‍ കണ്ടെത്തുകയായിരുന്നു. കാനഡയിലേക്ക് തിരിച്ച് പറക്കാനുള്ള ശ്രമത്തില്‍ ആറ് യാത്രക്കാര്‍ ഉള്‍പ്പെടെ അഞ്ച് ജീവനക്കാരെ അറസ്റ്റ് ചെയ്യുകയും തടവിലാക്കുകയും ചെയ്തു. 

പിന്നീട്, ഏപ്രിലില്‍ തന്നെ ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ തുടരണമെന്ന വ്യവസ്ഥയില്‍ ജീവനക്കാരെ ജാമ്യത്തില്‍ വിട്ടയച്ചു. എന്നാല്‍ അതിനു ശേഷം ജോലിക്കാരും യാത്രക്കാരും 24 മണിക്കൂറും സുരക്ഷയോടെ വീട്ടുതടങ്കലിലാണെന്ന് ഡി വെനാന്‍സോ പറയുന്നു. 

അതേസമയം, ജീവനക്കാര്‍ക്കെതിരെ തെളിവുകളൊന്നുമില്ലെന്നും കുറ്റം ചുമത്തപ്പെട്ടിട്ടില്ലെന്നും അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും പിവറ്റ് എയര്‍ലൈന്‍ കമ്പനി പ്രതികരിച്ചു.