ജോജു ജോർജ് ചിത്രം 'പീസി’ന്റെ ട്രെയിലർ പുറത്തിറങ്ങി

By: 600021 On: Aug 5, 2022, 12:09 PM

ജോജു ജോർജ് നായകനാകുന്ന ‘പീസി’ന്റെ ട്രെയിലർ പുറത്തിറങ്ങി.  നവാഗതനായ സന്‍ഫീര്‍ കെ. ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിദ്ദീഖ്, രമ്യ നമ്പീശൻ, അനിൽ നെടുമങ്ങാട്, അതിഥി രവി, ആശ ശരത്ത്, ഷാലു റഹീം, അർജുൻ സിങ്, വിജിലേഷ്, മാമുക്കോയ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. മലയാളം, തമിഴ്‌, തെലുങ്ക്‌, ഹിന്ദി, കന്നട ഭാഷകളിലായൊരുങ്ങുന്ന 'പീസ്‌' കാർലോസ് എന്ന ഡെലിവറി പാർട്ണറുടെ ജീവിതവും, അദ്ദേഹത്തെ ചുറ്റിപ്പറ്റി നടക്കുന്ന ചില സംഭവങ്ങളുടെയും കഥ പറയുന്നു. അനിൽ നെടുമങ്ങാട് അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണിത്.
 
സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സിന്റെ ബാനറിൽ ദയാപരൻ ആണ്. ജുബൈർ മുഹമ്മദ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഗാനരചന അൻവർ അലി, സൻഫീർ കെ, വിനായക് ശശികുമാർ ചേർന്നാണ് നിർവ്വഹിച്ചിരിക്കുന്നത്‌. ഛായാഗ്രഹണം: ഷമീർ ജിബ്രാൻ.