
കാൽഗറിയിലെ ടെലസ് സ്കൈ ബിൽഡിംഗിന് ഇന്റർനാഷണൽ ഡിസൈൻ അവാർഡ് നാമനിർദേശം ലഭിച്ചു. ജൂലൈ 6 ന് ഔദ്യോഗികമായി തുറന്ന ബിൽഡിംഗ്, ഇന്റർനാഷണൽ ഹൈ റൈസ് അവാർഡിനുള്ള 34 ഫൈനലിസ്റ്റുകളിൽ ഒന്നായാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ക്രിസൽ ഹാറോക്കിന്റെ ആർക്ഡെയിലി ലേഖനം അനുസരിച്ച് ആഗോള തലത്തിൽ 1000 മീറ്ററിൽ അധികം ഉയരമുള്ള ബിൽഡിംഗുകളിൽ നിന്നാണ് 34 കെട്ടിടങ്ങൾ നോമിനേറ്റ് ചെയ്യപ്പെട്ടത്. ആർക്കിടെക്റ്റായ സ്വെൻ തോറിസെൻ അധ്യക്ഷനായ ജൂറിയിൽ ആർക്കിടെക്റ്റുകൾ, എഞ്ചിനീയർമാർ, വാസ്തുവിദ്യാ നിരൂപകർ, ഡെക്കാബാങ്ക്, ഫ്രാങ്ക്ഫർട്ട് സിറ്റി, ഡ്യൂഷെസ് ആർക്കിടെക്ചർ മ്യൂസിയം (DAM) ഇവയുടെ പ്രതിനിധികളും ഉൾപ്പെടുന്നു. അഞ്ച് ഫൈനലിസ്റ്റുകളിൽ നിന്നായി വിജയിയെ നവംബർ 8 ന് പ്രഖ്യാപിക്കും. ടെലസ് സ്കൈയുടെ നിർമ്മാതാക്കളായ 'ബിഗ് 'ആർക്കിടെക്റ്റിന് വാൻകൂവർ ഹൗസിലേക്കുള്ള രണ്ടാമത്തെ നോമിനേഷനും ലഭിച്ചു.
ബോ ബിൽഡിംഗ്, പീസ് ബ്രിഡ്ജ്, കാൽഗറി പബ്ലിക് ലൈബ്രറി എന്നിവയുൾപ്പെടെ നിരവധി കാൽഗറി ലാൻഡ്‌മാർക്കുകളുടെ ഡിസൈനുകൾ മുൻപും ജനശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.