അമേരിക്കൻ പൗരൻമാർക്കെതിരെ അല്‍ ഖ്വയ്ദ ആക്രമണ സാധ്യത, ബൈഡന്റെ മുന്നറിയിപ്പ്

By: 600084 On: Aug 4, 2022, 4:52 PM

പി പി ചെറിയാൻ, ഡാളസ്.

വാഷിംഗ്‌ടൺ ഡി സി :അല്‍ ഖ്വയ്ദ തലവന്‍ ഒസാമ ബിൻ ലാദൻ കൊല്ലപ്പെട്ടതിനുശേഷം അല്‍ ഖ്വയ്ദയുടെ നേത്ര്വത്വം ഏറ്റെടുത്ത അയ്മാന്‍ അല്‍ സവാഹിരിയും  കൊല്ലപ്പെട്ട സാഹചര്യത്തിൽ  ലോകമെമ്പാടുമുള്ള അമേരിക്കൻ പൗരൻമാർക്കെതിരെ  ഏതു നിമിഷവും ആക്രമണങ്ങൾ ഉണ്ടായേക്കാമെന്നും യുഎസ് മുന്നറിയിപ്പ് നൽകി.

വിദേശ യാത്രകളിൽ യുഎസ് ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും യുഎസ് വ്യക്തമാക്കുന്നു.പ്രാദേശിക വാർത്തകൾ പതിവായി കാണാനും അടുത്തുള്ള യുഎസ് എംബസിയുമായോ കോൺസുലേറ്റുമായോ സമ്പർക്കം പുലർത്താനും യുഎസ് ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു അമേരിക്ക് അതീവ ജാഗ്രതയിലാണ്.

ഇത് സംബന്ധിച്ച് രാജ്യം പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കികഴിഞ്ഞു . വിദേശ യാത്രകളില്‍ ജാഗ്രത പുലര്‍ത്താനും സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇടപെടണമെന്നും പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട് .ജൂലൈ 31 ന് യുഎസ് സേന അഫ്ഗാനിസ്താൻ തലസ്ഥാനമായ കാബൂളിൽ  പ്രവേശിച്ച് അല്‍ ഖ്വയ്ദ തലവന്‍ അയ്മാന്‍ അല്‍ സവാഹിരി ഒളിച്ചിരുന്ന വീടിന് നേരെ ഹെൽ ഫയർ മിസൈല്‍ ഉപയോഗിച്ച് വധിച്ചതായി ചൊവ്വാഴ്ച അമേരിക സ്ഥിരീകരിച്ചിരുന്നു.

അത്തരമൊരു സാഹചര്യത്തില്‍, അല്‍ ഖ്വയ്ദ തീവ്രവാദികള്‍ക്ക്  പ്രതികാരത്തിനായി അമേരികന്‍ പൗരന്മാരെ ആക്രമിക്കാന്‍ കഴിയും. ചാവേർ അക്രമങ്ങൾ, ബോംബ് സ്ഫോടനം , ഹൈജാക്കിംഗ് തുടങ്ങി നിരവധി മാർഗ്ഗങ്ങൾ തീവ്രവാദികൾ സ്വീകരിക്കാൻ സാദ്ധ്യതയുണ്ടെന്നും ജാഗ്രതാ നിർദ്ദേശത്തിൽ പറയുന്നു.ഒരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്നാണ് ഭീകരാക്രമണങ്ങള്‍ ഉണ്ടാകുന്നത്. അതുകൊണ്ട് നിങ്ങള്‍ ശ്രദ്ധിക്കണം.

താലിബാന്‍ അധികാരത്തില്‍ വന്നയുടന്‍ സവാഹിരി പാകിസ്താന്‍ വിട്ട് അഫ്ഗാനിസ്താനില്‍ എത്തിയതായി പറയപ്പെടുന്നു. സവാഹരി അമേരികയുടെ റഡാറില്‍ വരാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ബാല്‍കണിയില്‍ നില്‍ക്കുന്ന ഒരു ശീലമായിരുന്നു. ഇത് മനസിലാക്കിയ ശേഷം പൂര്‍ണ ആസൂത്രണത്തോടെ അവിടെയെത്തിയ അമേരികന്‍ സൈന്യം രഹസ്യമായാണ് ഓപറേഷന്‍ നടത്തിയത്..