ഇന്ത്യയിൽ ഓഗസ്റ്റ് 15ന് 5G സർവീസ് അവതരിപ്പിക്കുമെന്ന് ജിയോ

By: 600021 On: Aug 4, 2022, 3:53 PM

ജിയോ രാജ്യത്ത് ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ 5G സർവീസ് അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. കോടിക്കണക്കിന് 5G സ്മാർട് ഫോണുകൾ ഉപയോഗിക്കുന്ന വരിക്കാർക്കായി 5G സേവനങ്ങൾ അവതരിപ്പിക്കാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് ജിയോ. എയർടെലും ഈ മാസം തന്നെ 5ജി ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
 
രാജ്യവ്യാപകമായുള്ള ഫൈബർ സാന്നിധ്യം, മികച്ച ഐ.പി നെറ്റ്‌വർക്ക്, തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 5G സ്റ്റാക്ക്, മികവാർന്ന സാങ്കേതിക സംവിധാനങ്ങൾ, ആഗോള ടെക് കമ്പനികളുമായുള്ള പങ്കാളിത്തം എന്നിവയിലൂടെ ചുരുങ്ങിയ സമയത്തിനുള്ളിൽ 5G വിന്യസിക്കാൻ ജിയോ പൂർണമായും സജ്ജമാണെന്ന് കമ്പനി അറിയിച്ചു.