പോയിന്റ്-ക്ലെയറില്‍ കുടിവെള്ളത്തിന് മണ്ണിന്റെ രുചിയും മണവും; ഇതിനു കാരണം ആല്‍ഗകളാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ 

By: 600002 On: Aug 4, 2022, 8:00 AM

ക്യുബെക്കിലെ പോയിന്റ്-ക്ലെയറില്‍ കുടിവെള്ളത്തിന് മണ്ണിന്റെ രുചിയും ഗന്ധവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജനങ്ങള്‍ ആശങ്കയിലായി. വിവരമറിഞ്ഞ് പരിശോധന നടത്തിയ അധികൃതര്‍ ഒരിനം ആല്‍ഗകളുടെ വളര്‍ച്ചയില്‍ നിന്നാണ് മണ്ണിന്റെ രുചിയും ഗന്ധവും ഉണ്ടാകുന്നതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അറിയിച്ചു. 

കുടിവെള്ളത്തില്‍ നിന്നും ആല്‍ഗകളെ ഇല്ലാതാക്കാന്‍ ശ്രമങ്ങള്‍ നടത്തിവരികയാണെന്നും സിസ്റ്റത്തില്‍ സര്‍ക്കുലേറ്റ് ചെയ്തിരിക്കുന്ന ജലം പുതിയതാകുന്നതു വരെ മണ്ണിന്റെ രുചി ഉണ്ടായിരിക്കുമെന്നും സിറ്റി വെബ്‌സൈറ്റില്‍ വ്യക്തമാക്കി. ഈ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരമല്ലെന്നും സിറ്റി ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി. 

വെള്ളം ശേഖരിച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് രുചിയും മണവും കുറയ്ക്കാന്‍ സഹായിച്ചേക്കുമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.