കാല്‍ഗറിയില്‍ കോണ്ടോമിനിയം വില്‍പ്പന ഉയരുകയും ഡിറ്റാച്ച്ഡ് ഹോം വില്‍പ്പന കുറയുകയും ചെയ്യുന്നതായി കാല്‍ഗറി റിയല്‍ എസ്റ്റേറ്റ് ബോര്‍ഡ്(CREB) . അപ്പാര്‍ട്ട്മെന്റ് കോണ്ടോ വില്‍പ്പന നിലവാരം 66 ശതമാനം വര്‍ധനവോടെ ജൂലൈയില്‍ റെക്കോര്‍ഡ് നിലയില്‍ എത്തി. അതേസമയം, ഡിറ്റാച്ച്ഡ് ഹോം വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 19 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വായ്പാ നിരക്കുകളും വിതരണ പ്രശ്നങ്ങളുമാണ് ഈ നിലയിലേക്ക് വില്‍പ്പന എത്തിക്കുന്നതെന്ന് സിആര്ഇബി ചീഫ് ഇക്കണോമിസ്റ്റ് ആന്‍ മേരി ലൂറി പറഞ്ഞു. ഉയരുന്ന വായ്പാ നിരക്കുകള്‍ വിപണിയില്‍ മാറ്റങ്ങള്‍ക്ക് കാരണമാകുന്നു. തല്‍ഫലമായി ഉയര്‍ന്ന വിലയുള്ള ഉല്‍പ്പന്നത്തിനായുള്ള പുതിയ ലിസ്റ്റിംഗുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ആന്‍ മേരി ലൂറി വ്യക്തമാക്കി.
പലിശ നിരക്ക് വര്‍ദ്ധന തുടരുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും എന്നാല്‍ അത് വിലയെയും ഭവന സംബന്ധമായ പ്രവര്‍ത്തനങ്ങളെയും ആശ്രയിച്ചിരിക്കുമെന്നും ലൂറി കൂട്ടിച്ചേര്‍ത്തു.