
5 യു.പി സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ കേസിൽ അധ്യാപകന് 79 വർഷം തടവ്. കണ്ണൂർ തളിപ്പറമ്പ് പെരിങ്ങോം സ്വദേശി പി.ഇ ഗോവിന്ദൻ നമ്പൂതിരിക്കാണ് കോടതി ശിക്ഷ വിധിച്ചത്. തടവ് കൂടാതെ 2.70 ലക്ഷം രൂപ പിഴയും അടയ്ക്കണം. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതിയുടെതാണ് ശിക്ഷാവിധി. 2013-14 കാലയളവിൽ യു.പി സ്കൂൾ വിദ്യാർത്ഥികളെ പീഡിപ്പിച്ചെന്നാണ് പി.ഇ ഗോവിന്ദൻ നമ്പൂതിരിക്കെതിരായ കേസ്.