348 മൊബൈൽ ആപ്പുകൾക്ക് പൂട്ടിട്ട് ഇന്ത്യ

By: 600021 On: Aug 3, 2022, 4:05 PM

ഇന്ത്യയിൽ 348 മൊബൈൽ ആപ്പുകൾക്ക് വിലക്കേർപ്പെടുത്തി. ഉപഭോക്താക്കളുടെ വിവരങ്ങൾ രാജ്യത്തിനു പുറത്തേക്ക് കടത്തുന്നു എന്ന കാരണത്തിലാണ് വിലക്ക് ഏർപ്പെടുത്തിയതെന്ന് ഐ.ടി മന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചു. എന്നാൽ ഏതൊക്കെ ആപ്പുകളാണ് വിലക്കിയത് എന്നതിൽ വ്യക്തതയില്ല. 
 
ഈ മാസം മൂന്നിന് പബ്ജിയുടെ ഇന്ത്യൻ പതിപ്പ് ‘ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ’യെ കേന്ദ്രം വിലക്കിയിരുന്നു. ഗെയിം കളിക്കാൻ സമ്മതിക്കാത്തതിന് 16കാരൻ മാതാവിനെ വെടിവച്ച് കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് ആപ്പ് നിരോധിച്ചത്.