വിശാഖപട്ടണത്ത് വസ്ത്രനിർമ്മാണശാലയിൽ വാതക ചോർച്ച; അമ്പതോളം പേർ ആശുപത്രിയിൽ

By: 600021 On: Aug 3, 2022, 3:48 PM

വിശാഖപട്ടണത്ത് വസ്ത്രനിർമ്മാണശാലയിൽ ഉണ്ടായ വാതക ചോർച്ചയിൽ ശ്വാസതടസ്സവും അസ്വസ്ഥതയും ഉണ്ടായതിനെ തുടർന്ന് ജീവനക്കാരായ അമ്പതോളം സ്ത്രീകളെ ആശുപത്രിയിലേക്ക് മാറ്റി. അനകാപള്ളി ജില്ലയിലെ പ്രത്യേക സാമ്പത്തിക മേഖലയിലാണ് വാതക ചോർച്ച ഉണ്ടായത്. 
 
ജൂൺ മൂന്നിന് സമീപ മേഖലയിലെ പോറസ് ലാബറട്ടറീസ് എന്ന സ്ഥാപനത്തിൽ വാതക ചോർച്ച ഉണ്ടായതിനെ തുടർന്ന് 200 വനിതാ ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തെ തുടർന്ന് ഈ സ്ഥാപനം അടച്ചു പൂട്ടാൻ സംസ്ഥാന മലിനീകരണ ബോ‍ർഡ് നിർദേശം നൽകിയിരുന്നു. അമോണിയ ചോർന്നതായിരുന്നു അന്ന് അപകടം ഉണ്ടാക്കിയത്.