കാനഡ പോസ്റ്റ് ഗ്രാജ്വേറ്റ് വർക്ക് പെർമിറ്റ് എക്സ്റ്റൻഷൻ; ഓൺലൈനായി ആപ്ലിക്കേഷൻ സമർപ്പിക്കാം

By: 600021 On: Aug 3, 2022, 3:21 PM

എക്സ്പയേർഡ് ആയതോ താമസിയാതെ  എക്സ്പയേർഡ് ആകുന്നതോ ആയ പോസ്റ്റ് ഗ്രാജ്വേറ്റ് വർക്ക് പെർമിറ്റ് (പി.ജി.ഡബ്ല്യു.പി) ഉള്ളവർക്ക്  പെർമിറ്റുകൾ നീട്ടാൻ ഓൺലൈനായി അപേക്ഷിക്കാം. വിപുലീകരണങ്ങൾ വാഗ്ദാനം ചെയ്യുമെന്ന് ഫെഡറൽ ഗവൺമെന്റ് പ്രഖ്യാപിച്ച് ഏകദേശം നാല് മാസങ്ങൾക്ക് ശേഷമാണ് അപേക്ഷയ്ക്കുള്ള ഓൺലൈൻ പോർട്ടൽ നിലവിൽ വരുന്നത്.
 
2021 സെപ്‌റ്റംബർ 20-നും 2022 ഒക്‌ടോബർ 2-നും ഇടയിൽ  പെർമിറ്റ്‌ കാലഹരണപ്പെടുന്ന PGWP ഉടമകൾക്ക് 18 മാസം വരെ നീളുന്ന എക്സ്റ്റൻഷനോ പുതിയ പെർമിറ്റിനോ വേണ്ടി ഓൺലൈനായി അപേക്ഷിക്കാൻ കഴിയുമെന്ന് ഇമിഗ്രേഷൻ മന്ത്രി സീൻ ഫ്രേസർ ചൊവ്വാഴ്ച അറിയിച്ചു.
 
2022 ഒക്‌ടോബർ 2 മുതൽ ഡിസംബർ 31  വരെ പെർമിറ്റുകൾ കാലഹരണപ്പെടുന്നവർക്ക് 18 മാസത്തെ എക്സ്റ്റൻഷൻ ലഭിക്കാൻ അവരുടെ മെയിലിംഗ് അഡ്രസോ പാസ്പോർട്ട്‌ വാലിഡിറ്റിയോ അപ്‌ഡേറ്റ് ചെയ്താൽ മതിയെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) പറയുന്നു. 2021 സെപ്റ്റംബർ 20-നും 2022 ഡിസംബർ 31-നും ഇടയിൽ പെർമിറ്റ്‌ കാലഹരണപ്പെടുന്ന PGWP ഉടമകൾക്ക് എക്സ്റ്റൻഷൻ അല്ലെങ്കിൽ പുതിയ പെർമിറ്റ്‌ സംബന്ധിച്ച് ഇ മെയിൽ അയക്കുമെന്നും ഐ.ആർ.സി.സി വ്യക്തമാക്കി.
 
കനേഡിയൻ പോസ്റ്റ്-സെക്കൻഡറി സ്ഥാപനത്തിൽ നിന്ന് ബിരുദം നേടിയ മുൻ അന്തർദ്ദേശീയ വിദ്യാർത്ഥികൾക്ക് 3 വർഷം വരെ വാലിഡിറ്റിയുള്ള പി.ജി.ഡബ്ല്യു.പി ലഭ്യമാണ്. അവ പുതുക്കാനാകില്ല. പല അന്തർദ്ദേശീയ ബിരുദധാരികളും കനേഡിയൻ തൊഴിൽ പരിചയം നേടുന്നതിനും തുടർന്ന് സ്ഥിരതാമസത്തിന് അപേക്ഷിക്കുന്നതിനും വേണ്ടിയാണ് പി.ജി.ഡബ്ല്യു.പി യെ ആശ്രയിക്കുന്നത്. എന്നാൽ നിലവിലുള്ളതും മുൻ പി.ജി.ഡബ്ല്യു.പി ഹോൾഡർമാരും ആപ്ലിക്കേഷൻ പോർട്ടൽ തുറക്കുന്നതിന് വേണ്ടി ഏകദേശം നാല് മാസത്തോളമാണ് കാത്തിരിക്കേണ്ടി വന്നത്.