ബീസിയില്‍ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസില്‍ പ്രതിയായ ഇന്ത്യന്‍ വംശജന് പരോള്‍ അനുവദിച്ചു 

By: 600002 On: Aug 3, 2022, 12:12 PM

 


ബീസിയില്‍ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസില്‍ പ്രതിയായ ഇന്ത്യന്‍ വംശജനും അധ്യാപകനുമായിരുന്ന മുഖ്തിയാര്‍ പംഗാലിക്ക് കാനഡ പരോള്‍ ബോര്‍ഡ് ഒരു ദിവസത്തെ പരോള്‍ അനുവദിച്ചു. കഴിഞ്ഞയാഴ്ചയാണ് പരോള്‍ ബോര്‍ഡ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. 

2006 ലാണ് അധ്യാപികയായിരുന്ന ഭാര്യ മന്‍ജിത് പംഗാലിയെ കൊലപ്പെടുത്തി മുഖ്തിയാര്‍ ഡെല്‍റ്റയില്‍ ബീച്ചില്‍ മൃതദേഹവും വാഹനവും കത്തിച്ചത്. ശവസംസ്‌കാരത്തിന്റെ ഭാഗമായാണ് മൃതദേഹം കത്തിച്ചതെന്നായിരുന്നു കോടതിയില്‍ വിചാരണയ്ക്കിടെ പംഗാലിയുടെ അവകാശവാദം. വിചാരണയ്‌ക്കൊടുവില്‍ പംഗാലിയെ 15 വര്‍ഷത്തെ പരോളിന് സാധ്യതയില്ലാതെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഏകദേശം 11 വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞിരുന്ന പംഗാലി ഇപ്പോള്‍ ഒരു കമ്യൂണിറ്റി അധിഷ്ഠിത റെസിഡന്‍ഷ്യല്‍ ഫെസിലിറ്റിയിലോ കമ്യൂണിറ്റി കറക്ഷണല്‍ കേന്ദ്രത്തിലോ ആണ് താമസിക്കുന്നത്. 

സ്വന്തം മകള്‍ ഉള്‍പ്പെടെ ഇരയുടെ കുടുംബവുമായി യാതൊരു ബന്ധവും പാടില്ല എന്നതുള്‍പ്പെടെ നിരവധി നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്.