കാലാവധി കഴിഞ്ഞതോ താമസിയാതെ കാലഹരണപ്പെടുന്നതോ ആയ പോസ്റ്റ് ഗ്രാജ്വേറ്റ് വര്‍ക്ക് പെര്‍മിറ്റ്( PGWP) കാലാവധി നീട്ടാന്‍ ചൊവ്വാഴ്ച മുതല്‍ അപേക്ഷിച്ചു തുടങ്ങാം. കാലാവധി നീട്ടുന്നതിനുള്ള പദ്ധതികള്‍ ഫെഡറല്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ച് ഏകദേശം നാല് മാസങ്ങള്‍ക്ക് ശേഷമാണ് കാലാവധി നീട്ടാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. ഇതിനായുള്ള പോര്‍ട്ടല്‍ സേവനമാരംഭിച്ചു.
2021 സെപ്റ്റംബര്‍ 20 നും 2022 ഒക്ടോബര്‍ 2 നും ഇടയില്‍ കാലഹരണപ്പെടുന്നതോ, മുമ്പ് കാലാവധി കഴഞ്ഞതോ ആയ പെര്‍മിറ്റ് ഉടമകള്‍ക്ക് 18 മാസം വരെ നീളുന്ന പെര്‍മിറ്റിനായി ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാമെന്ന് ഇമിഗ്രേഷന്‍ മന്ത്രി സീന്‍ ഫ്രേസര്‍ പറഞ്ഞു. 2022 ഒക്ടോബര്‍ 2 മുതല്‍ ഡിസംബര്‍ 31 വരെ പെര്‍മിറ്റുകള്‍ കാലാഹരണപ്പെടുന്നവര്‍ക്ക് വിലാസമോ പാസ്‌പോര്‍ട്ട് വാലിഡിററിയോ അപ്‌ഡേറ്റ് ചെയ്യേണ്ടതല്ലാതെ 18 മാസത്തെ എക്സ്റ്റഷനുവ വേണ്ടി ഒന്നും ചെയ്യേണ്ടതില്ലെന്ന് ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ അറിയിച്ചു.
കനേഡിയന്‍ പോസ്റ്റ്-സെക്കന്‍ഡറി സ്ഥാപനത്തില്‍ നിന്നും ബിരുദം നേടിയ മുന്‍ അന്തര്‍ദേശീയ വിദ്യാര്‍ത്ഥികള്‍ക്കാണ് PGWP പെര്‍മിറ്റ് വാഗ്ദാനം ചെയ്യുന്നത്. സാധാരണയായി ഈ പെര്‍മിറ്റുകള്‍ക്ക് മൂന്ന് വര്‍ഷത്തെ സാധുതയാണുള്ളത്. ഇവ പുതുക്കാനാകില്ലെന്നതാണ് പ്രത്യേകത. മിക്ക അന്തര്‍ദേശീയ ബിരുദധാരികളും കനേഡിയന്‍ തൊഴില്‍ പരിചയം നേടുന്നതിന് PGWP കളെ ആശ്രയിക്കുന്നുണ്ട്. സ്ഥിരതാമസത്തിന് അപേക്ഷിക്കുന്നതിനുള്ള ചവിട്ടുപടിയായി ഈ പെര്‍മിറ്റുകളെ ഉപയോഗപ്പെടുത്തുന്നു.
കൂടുതല്‍ അറിയാന്‍ https://www.canada.ca/en/immigration-refugees-citizenship/services/work-canada/permit/post-graduation-work-permit-holders.html