ശൈത്യകാലത്ത് ഒന്റാരിയോ നേരിടാന്‍ പോകുന്നത് ഏറ്റവും കൂടുതല്‍ തണുപ്പും മഞ്ഞുവീഴ്ചയുമായിരിക്കുമെന്ന് പ്രവചനം. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാലാവസ്ഥ പ്രവചന പബ്ലിക്കേഷന്‍ ഫാര്‍മേഴ്സ് അല്‍മാനാക്ക് പുറത്തിറക്കിയ യുഎസിലെയും കാനഡയിലെയും കാലാവസ്ഥാ പ്രവചനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കാനഡയിലും വടക്കേ അമേരിക്കയിലുടനീളവും റെക്കോര്‍ഡ് തണുപ്പും മഞ്ഞുവീഴ്ചയുമായിരിക്കുമെന്നാണ് പ്രവചനം. ഇത് ഏറ്റവും കൂടുതല്‍ അനുഭവപ്പെടാന്‍ പോകുന്നത് ഒന്റാരിയോയിലായിരിക്കും.
ഡിസംബറിലും ജനുവരിയിലും കൂടിയ തണുപ്പ് വടക്കുകിഴക്കന്‍ യുഎസിലും കിഴക്കന്‍ പ്രവിശ്യകളിലും പ്രതീക്ഷിക്കാം. ജനുവരി പകുതിയോടെ ശീതക്കാറ്റുണ്ടാകും. ജനുവരി 16 മുതല്‍ ജനുവരി 23 വരെ കാനഡയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ കനത്ത മഴയും മഞ്ഞുവീഴ്ചയുമുണ്ടാകാമെന്നും ഫാര്‍മേഴ്സ് അല്‍മാനാക്ക് പ്രവചിക്കുന്നു.
ഫെബ്രുവരിയില്‍ സീസണല്‍ താപനില വീണ്ടും തിരിച്ചെത്തുമെന്നാണ് പ്രവചനം.