കൊലകേസ് പ്രതിയുടെ ആക്രമണത്തില്‍ കറക്ഷന്‍ ഓഫീസര്‍ കൊല്ലപ്പെട്ടു

By: 600084 On: Aug 2, 2022, 4:48 PM

പി പി ചെറിയാൻ, ഡാളസ്.

ഒക്കലഹോമ: ഒക്കലഹോമ ജയിലിലെ കറക്ഷന്‍ ഓഫീസര്‍ ജയിലില്‍ കഴിഞ്ഞിരുന്ന കൊലകേസ്സ് പ്രതിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ജയില്‍ അധികൃതര്‍ തിങ്കളാഴ്ച(ആഗസ്റ്റ്1) അറിയിച്ചു.

ഡേവിസ് കറക്ഷണല്‍ ഫെസിലിറ്റഇയില്‍ ഞായറാഴ്ച നടന്ന ആക്രമണത്തില്‍ ഓഫീസര്‍ അലന്‍ ജെ ഹെര്‍ഷ്ബര്‍ഗറാണ് കൊല്ലപ്പെ്ട് ത്.

റിക്രിയേഷനു ശേഷം ഹൗസിംഗ് ഏരിയായിലേക്ക് മടങ്ങിവരുന്നതിനിടയില്‍ മാരകായുധം ഉപയോഗിച്ചു പുറകില്‍ നിന്നും പ്രതി ആക്രമിക്കുകയായിരുന്നു. 49 വയസ്സുള്ള ജയില്‍ അന്തേവാസി ഗ്രിഗറി തോംപ്‌സനെ ഇതിനെ തുടര്‍ന്ന് പ്രത്യേക സെല്ലിലേക്ക് മാറ്റി.

തോംപ്‌സണ്‍ 2003 ല്‍ നടന്ന ഫസ്റ്റ് ഡിഗ്രി മര്‍ഡര്‍ കേസ്സില്‍ ജീവപര്യന്തം തടവു ശിക്ഷ അനുഭവിച്ചുവരികയായിരുന്നു. സ്വകാര്യ ഉടമസ്ഥതയിലുള്ള ഈ കറക്ഷണര്‍ ഫെസിലിറ്റി കോര്‍ സിവില്‍ കനത്ത സുരക്ഷാ സംവിധാനങ്ങളുള്ള സ്ഥലമാണ്. ഒക്കലഹോമ ഇന്‍സ്‌പെക്റ്റര്‍ ജനറല്‍ ഓഫീസ് സംഭവത്തെ കുറിച്ചു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.