ബെംഗളുരു വസന്ത് നഗറില്‍ കീടനാശിനി ശ്വസിച്ചതിനെ തുടർന്ന് കുട്ടി മരിച്ചു. കണ്ണൂര്‍ സ്വദേശി വിനോദിന്റെ മകള്‍ അഹാനയാണ് മരിച്ചത്. 8 വയസായിരുന്നു. വീടിനുളളില്‍ തളിച്ച കീടനാശിനി ശ്വസിച്ചാണ് അപകടം. കുട്ടിയുടെ മാതാപിതാക്കളെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.