
കടുത്ത പ്രതിഷേധങ്ങൾ തുടരുന്ന സാഹചര്യത്തിൽ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റാൻ ഉത്തരവായി. സപ്ലൈകോയിൽ ജനറൽ മാനേജറായി ശ്രീറാമിനെ നിയമിക്കും. ആലപ്പുഴ കളക്ടറായി വി.ആർ. കൃഷ്ണ തേജയെ നിയമിച്ചു. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ച ഗവണ്മെന്റ് നടപടിയിൽ വിവിധ മേഖലകളിൽ നിന്നായി പ്രതിഷേധം ഉയർന്നിരുന്നു. മാധ്യമപ്രവർത്തകനായ കെ.എം. ബഷീറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ വിചാരണനേരിടുന്ന ആളാണ് ശ്രീറാം വെങ്കിട്ടരാമൻ എന്ന കാരണം മുൻനിർത്തിയാണ് പ്രതിഷേധം വ്യാപകമായത്.