എന്‍.ടി.ആറിന്റെ മകൾ ഉമാ മഹേശ്വരിയെ മരിച്ച നിലയില്‍ കണ്ടെത്തി

By: 600021 On: Aug 2, 2022, 2:33 PM

തെലുങ്ക് സൂപ്പര്‍ സ്റ്റാറും അവിഭക്ത ആന്ധ്രപ്രദേശിന്റെ മുന്‍ മുഖ്യമന്ത്രിയുമായ എന്‍.ടി.രാമറാവുവിന്റെ മകൾ ഉമാ മഹേശ്വരിയെ ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
 
ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്നും കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും ഹൈദരാബാദ് പൊലീസ് കമ്മിഷണർ സി.വി.ആനന്ദ് അറിയിച്ചു. എന്‍.ടി.ആറിന്റെ 12 മക്കളില്‍ ഇളയ ആളായ ഉമ ഏറെക്കാലമായി ശ്വാസകോശ രോഗത്തിനു ചികിത്സയിലായിരുന്നു. പോസ്റ്റ് മോര്‍ട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.