ബ്രാംടണിലെ എയർ ബി.എൻ.ബി യിൽ ഹിഡൻ ക്യാമറ കണ്ടെത്തി

By: 600021 On: Aug 2, 2022, 2:19 PM

ബ്രാംടണിലെ എയർ ബി.എൻ.ബി യിൽ   ഹിഡൻ ക്യാമറ സ്ഥാപിച്ചതായി പരാതി. കഴിഞ്ഞയാഴ്ച്ച എയർ ബി.എൻ.ബി യിൽ താമസിച്ചിരുന്ന ഓട്ടവ സ്വദേശി ജാസ് ഗ്രെവാളും കുടുംബവുമാണ് തങ്ങളുടെ കിടപ്പുമുറിയിൽ ഒളി ക്യാമറ കണ്ടെത്തിയത്. ജാസിന്റെ കസിൻ അപ്രതീക്ഷിതമായി മുറിയിൽ ക്യാമറ കാണുകയായിരുന്നു. ക്യാമറ റെക്കോർഡിങ് മോഡിൽ ആയിരുന്നോ എന്നത് തങ്ങൾക്ക് അറിയില്ലെന്ന് ജാസ് ഗ്രെവാൾ പറയുന്നു. മിക്കവാറും എയർ ബി.എൻ.ബി  താമസത്തിന് തിരഞ്ഞെടുക്കുന്ന തനിക്ക് ഈ അനുഭവം ബുദ്ധിമുട്ട് ഉണ്ടാക്കിയതായി അദ്ദേഹം വ്യക്തമാക്കി.
 
ഹിഡൻ ക്യാമറ സംബന്ധിച്ച് പരാതി ഉയർന്ന സാഹചര്യത്തിൽ അതിഥികളുടെ സ്വകാര്യത ഗൗരവമായി കാണുന്നതായും സംഭവത്തെ പറ്റി തങ്ങളുടെ സുരക്ഷാ ടീം സമഗ്രമായി അന്വേഷിക്കുമെന്നും എയർ ബി.എൻ.ബി പ്രസ്താവനയിൽ പറഞ്ഞു. പരാതി ഉന്നയിച്ച വ്യക്തിക്ക് മുഴുവൻ റീഫണ്ടും നൽകിയെന്നും അന്വേഷണത്തെത്തുടർന്ന് ലിസ്റ്റിംഗ് പ്രവർത്തനരഹിതമാക്കിയെന്നും എയർ ബി.എൻ.ബി കൂട്ടിച്ചേർത്തു