കാല്‍ഗറിയില്‍ ഒരു വീട് വാങ്ങണമെങ്കില്‍ ആറക്ക ശമ്പളമുണ്ടാകണം: റിപ്പോര്‍ട്ട് 

By: 600002 On: Aug 2, 2022, 11:51 AM

പ്രതിവര്‍ഷം 108,353 ഡോളറെങ്കിലും സമ്പാദിച്ചെങ്കിലേ കാല്‍ഗറിയില്‍ ഒരു വീട് വാങ്ങാന്‍ കഴിയൂയെന്ന് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വിദഗ്ധര്‍. Ratehub.ca  യുടെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞമാസം വരെയുള്ള കണക്കാണിത്. കാല്‍ഗറിയില്‍ വീട് വാങ്ങാനുള്ള വരുമാനം മാര്‍ച്ച് മാസത്തില്‍ 91,610 ഡോളറായിരുന്നു. ഇതില്‍ നിന്നും 18 ശതമാനത്തേക്കാള്‍ വര്‍ധനവാണ് ജൂണ്‍ മാസത്തില്‍ ഉണ്ടായത്. 

RE/MAX Firts ഗ്രൂപ്പിലെ വിദഗ്ധനായ ക്രിസ് ഓഡെറ്റെ പറയുന്നത് ആദ്യമായി വീട് വാങ്ങുന്നവരെയാണ് ഈ വര്‍ധന ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്നാണ്. ബാങ്ക് ഓഫ് കാനഡയുടെ പലിശ നിരക്ക് വര്‍ധന കാരണം കുറഞ്ഞ ഡിമാന്‍ഡും മാര്‍ക്കറ്റിലെ കൂടുതല്‍ ഇന്‍വെന്ററിയും യോജിക്കുന്നതിനാല്‍ കാല്‍ഗറിയില്‍ വീടുകളുടെ വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. എങ്കിലും ഇത് നഗരത്തില്‍ ഒരു പ്രോപ്പര്‍ട്ടി വാങ്ങുന്നത് എളുപ്പമാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.