മതിയായ ലൈഫ് ഗാര്‍ഡ് ജീവനക്കാരില്ല: ബീസിയിലെ പൂളുകളില്‍ പ്രതിസന്ധി 

By: 600002 On: Aug 2, 2022, 8:01 AM


ബീസിയില്‍ മതിയായ ലൈഫ് ഗാര്‍ഡുകളില്ലാത്തത് ഔട്ട്‌ഡോര്‍ പൂളുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നതായി റിപ്പോര്‍ട്ട്. വാന്‍കുവറിലെ ജനപ്രിയ ഔട്ട്‌ഡോര്‍ പൂളുകളിലെ ഡേ-ഡ്രോപ് ഇന്നുകളുടെയും ചില റിസര്‍വേഷനുകളുടെയും സമയം ഇതുമൂലം വെട്ടികുറയ്ക്കുകയാണ്. ലൈഫ് ഗാര്‍ഡ് ജീവനക്കാരില്ലാത്തതിനാല്‍ പ്രവിശ്യയിലെ മിക്ക പൂളുകളും നേരത്തെ അടയ്ക്കുകയോ പ്രവര്‍ത്തനസമയത്തില്‍ മാറ്റം വരുത്തുകയോ ചെയ്യുന്നുണ്ട്. കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാന്‍ ചില പൂളുകള്‍ക്ക് സാധിക്കുന്നില്ല. 

ലൈഫ്ഗാര്‍ഡുകളുടെ ക്ഷാമം മൂലം കിറ്റ്‌സിലാനോ പൂളിന്  ഡ്രോപ്പ്-ഇന്നുകള്‍ തുടര്‍ച്ചയായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നില്ലെന്ന് വാന്‍കുവര്‍ പാര്‍ക്ക് ബോര്‍ഡ് സോഷ്യല്‍മീഡിയയിലൂടെ വ്യക്തമാക്കി. മുന്‍കൂട്ടി ബുക്ക് ചെയ്ത റിസര്‍വേഷന്‍ ഇല്ലാത്തവര്‍ക്ക് രാവിലെ 9.30 നും 2.30 നും ഇടയില്‍ പൂള്‍ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ല. മാത്രവുമല്ല ദിവസം മുഴുവന്‍ ഡ്രോപ്-ഇന്നുകള്‍ സാധ്യമാകില്ലെന്നും പാര്‍ക്ക് ബോര്‍ഡ് അധികൃതര്‍ പറഞ്ഞു. 

അവധിദിവസം മുഴുവനും തിങ്കളാഴ്ചയും സെക്കന്‍ഡ് ബീച്ച് പൂളിലെ ഡ്രോപ്്-ഇന്നുകളുടെ പ്രവര്‍ത്തനത്തെ ലൈഫ്ഗാര്‍ഡുകളെ ക്ഷാമം ബാധിച്ചു. കൂടാതെ, സണ്‍സെറ്റ് ബീച്ചില്‍ ലൈഫ് ഗാര്‍ഡുകള്‍ ഇല്ലായിരുന്നു. 

അതേസമയം, സൂപ്പര്‍വൈസ്ഡ് സ്വിം ഏരിയയോടു കൂടിയ ഏറ്റവും അടുത്തുള്ള ബീച്ച് ഇംഗ്ലീഷ് ബേയാണെന്ന് പാര്‍ക്ക് ബോര്‍ഡ് അറിയിച്ചു.