ക്രിസ്ത്യൻ കൾച്ചറൽ ഫോറം വിക്ടർ എബ്രഹാമിനെ പുരസ്കാരംനൽകി ആദരിച്ചു

By: 600084 On: Aug 1, 2022, 5:01 PM

പി പി ചെറിയാൻ, ഡാളസ്.

ഡാലസ്: മികച്ച സാംസ്കാരിക പ്രവർത്തകനുള്ള ക്രിസ്ത്യൻ കൾച്ചറിൽ ഫോറം പുരസ്കാരം പ്രവാസി മലയാളി ചലച്ചിത്ര നിർമ്മാതാവായ വിക്ടർ എബ്രഹാമിനു നൽകി ആദരിച്ചു. ജൂലൈ 31 ഞായറാഴ്ച വൈകീട്ട് ഡാലസ് ഫൺ ഏഷ്യ തീയറ്ററിൽ സംഘടിപ്പിച്ച ക്രിസ്ത്യൻ കൾച്ചറൽ ഫോറം സമ്മേളനത്തിൽ ചെയർമാൻ ഡോ:സി വി വടവന ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരവും, 25000 രൂപയുടെ ക്യാഷ് അവാർഡ് സാംകുട്ടി ചാക്കോയും (ഹല്ലേലൂയാ ചീഫ് എഡിറ്റർ)  സമ്മാനിച്ചു.

അച്ചൻ കുഞ്ഞു ഇലന്ദൂർ (മരുപ്പച്ച ചീഫ് എഡിറ്റർ) വിക്ടർ എബ്രഹാമിനെ പൊന്നാടയണിയിച്ചു. ദി ലിസ്റ്റ് ഓഫ് ദിസ് എന്ന ഗ്രഹാം സ്റ്റെയിൻസ് സിനിമയിലൂടെ കാരുണ്യത്തെയും സഹനത്തിൻറെയും ക്ഷമയുടെയും പ്രേക്ഷക മനസ്സുകളിൽ എത്തിച്ചതിനാണ് പുരസ്കാരമെന്ന് ചെയർമാൻ ഡോ:സി വി വടവന പുരസ്കാരം നൽകികൊണ്ട് പറഞ്ഞു. പ്രേക്ഷക മനസുകളിൽ ശാന്തിയുടെയും ഐക്യത്തിന്റെയും സന്ദേശം വിളംബരം ചെയുന്ന ചലച്ചിത്രങ്ങളാണ് വിക്ടർ നിര്മിച്ചിരിക്കുന്നതെന്നു, സെക്രട്ടറി അച്ചൻകുഞ്ഞ് അഭിപ്രായപ്പെട്ടു.

ആഗോള ക്രൈസ്തവ സഭയുടെ ഓർമ്മകളിൽ എന്നും കണ്ണീർ നൽകുന്ന അനുഭവ കഥയാണ് സ്റ്റെയിൻസ് എന്ന ചലച്ചിത്രം നിർമ്മാണ മികവിനുള്ള അവാർഡിന് വിക്ടറിനെ അര്ഹനാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒറീസയിലെ ഭാരപ്പെട്ട ഗ്രാമത്തിൽ കുഷ്ഠരോഗികളുടെ ഇടയിൽ പ്രവർത്തിച്ചിരുന്ന ഗ്രഹാം സ്റ്റെയിൻസിനെയും മക്കളായ ചെയ്യും 17 ജീപ്പിനുള്ളിൽ തീയിട്ട് ചുട്ട് കൊന്നതാണ് സംഭവത്തിന്റെ ദ്രശ്യാവിഷ്കാരമാണ്‌ സ്റ്റെയിൻസ് എന്ന ചലച്ചിത്രം.

സംഭവത്തിന് കാണാപുറങ്ങൾ യാഥാർഥ്യങ്ങളുമായി അഭ്രപാളികളിൽ എത്തിക്കുന്ന സ്റ്റെയിൻസ് എന്ന ചലച്ചിത്രം, ഇംഗ്ലീഷിലാണ് ആദ്യം റിലീസായതു. പിന്നീട് മലയാളം ഹിന്ദി തമിഴ് തെലുങ്ക് എന്നീ ഭാഷകളിലേക്കും മൊഴിമാറ്റം നടത്തി. അഞ്ഞൂറിലധികം ടീമംഗങ്ങളുടെ അഞ്ചുവർഷത്തെ പരിശ്രമത്തിന് ഫലമായാണ് സ്റ്റെയിൻ ചലച്ചിത്രം സ്ക്രീനിൽ എത്തിക്കാൻ കഴിഞ്ഞതെന്നു മറുപടി പ്രസംഗത്തിൽ  വിക്ടർ പറഞ്ഞു.

മുംബൈയിൽ ജനിച്ച വിക്ടർ കഴിഞ്ഞ നാല്പതോളം വർഷങ്ങളായി അമേരിക്കയിലെ ഡാളസിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നു.

വിക്ടർ എബ്രഹാമിനു ആശംസകൾ അറിയിച് പ്രൊഫ :തോമസ് മുല്ലക്കൽ, വെസ്‌ലി മാത്യു (ഗുഡ് ന്യൂസ്  ചീഫ് എഡിറ്റർ), ഇന്ത്യ പ്രസ് ഓഫ് നോർത്ത് ടെക്സാസിനെ പ്രതിനിധീകരിച്ചു ജനറൽ സെക്രട്ടറി സാം മാത്യു, പ്രസാദ് തിയോടിക്കൽ, ഇൻഡോ അമേരിക്കൻ പ്രെസ്സ്ക്ലബ് ഡാളസ് ചാപ്റ്റർ വൈസ് പ്രെസിഡന്റ് രാജു തരകൻ (എക്സ്പ്രസ്സ് ഹെറാൾഡ്  ചീഫ് എഡിറ്റർ)  സി പി മോനായ് സുഭാഷിതം(ചീഫ് എഡിറ്റർ)എന്നിവർ പ്രസംഗിച്ചു. സമ്മേളനാന്തരം വിക്ടർ അബ്രഹാമിൻറെ പന്ത്രണ്ടു എന്ന ചലച്ചിത്ര പ്രദര്ശനവും ഉണ്ടായിരുന്നു.