പത്തനംതിട്ടയിൽ കാർ തോട്ടിലേക്ക് മറിഞ്ഞു പിതാവും 2 മക്കളും മരിച്ചു

By: 600021 On: Aug 1, 2022, 1:10 PM

പത്തനംതിട്ട പുറമറ്റം കല്ലുപാലത്ത് കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് അച്ഛനും രണ്ട് പെണ്‍മക്കൾക്കും ദാരുണാന്ത്യം. അപകടത്തിൽ കുമളി ചക്കുപള്ളം വരയന്നൂർ സ്വദേശികളായ ചാണ്ടി മാത്യു, മക്കളായ ഫെബ ചാണ്ടി, ബ്ലെസി ചാണ്ടി എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്.
 
മുന്നിൽ പോയ സ്വകാര്യ ബസ്സിനെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ കാർ നിയന്ത്രണം നഷ്ട്ടപ്പെട്ടു തോട്ടിലേക്ക് മറിഞ്ഞെന്നാണ് കരുതുന്നത്. നാട്ടുകാരുടെ നേതൃത്വത്തിൽ കാറിൽ നിന്ന് യാത്രക്കാരെ പുറത്തെടുത്ത് തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.