കണ്ണൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

By: 600021 On: Aug 1, 2022, 1:02 PM

കണ്ണൂർ ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ജില്ലയിലെ കണിച്ചാർ പഞ്ചായത്തിൽ കൊളക്കാടുള്ള ഫാമിലാണ് രോഗം കണ്ടെത്തിയത്. ഫാമിൽ ഇതുവരെ രോഗം ബാധിച്ച് 14 പന്നികൾ ചത്തിട്ടുണ്ട്. സ്ഥിതി വിലയിരുത്താൻ കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേരും.
 
കേരളത്തിൽ ആദ്യമായി മാനന്തവാടിയിലെ ഫാമിലായിരുന്നു രോഗബാധ സ്ഥിരീകരിച്ചത്. ഫാമിലെ പന്നികൾ കൂട്ടത്തോടെ ചത്തതിനെ തുടർന്ന് ഭോപ്പാലിലെ ലാബിൽ അയച്ച സാമ്പിളിലാണ് രോഗബാധ സ്ഥിരീകരിച്ചത്.  രോഗം സ്ഥിരീകരിച്ച ഫാമിലെ മുഴുവൻ പന്നികളെയും കൊന്നൊടുക്കിയിരുന്നു. വൈറസ് മനുഷ്യരിലേക്ക് പകരില്ലെങ്കിലും  ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.