കോമൺ‌വെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് രണ്ടാം സ്വർണം; മൊത്തം 5 മെഡലുകൾ

By: 600021 On: Aug 1, 2022, 12:32 PM

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്കു രണ്ടാമത്തെ സ്വര്‍ണ നേട്ടം. വെയിറ്റ് ലിഫ്റ്റിങ്ങിൽ ഇന്ത്യയുടെ ജെറമി ലാൽ റിന്നുംഗയാണു സ്വന്തം നേടിയത്. 67 കിലോ വിഭാഗത്തിൽ ഗെയിംസ് റെക്കോർ‍‍ഡും അദ്ദേഹം നേടി.  
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ അഞ്ചാം മെ‍ഡലാണിത്. യൂത്ത് ഒളിംപിക്സിലെ സ്വർണ മെഡൽ ജേതാവാണ് 19 വയസ്സുകാരനായ ജെറമി. 
 
വനിതകളുടെ 49 കിലോഗ്രാം വിഭാഗം വെയിറ്റ് ലിഫ്റ്റിങ്ങിൽ മീരാഭായ് ചാനു ഇന്ത്യയ്ക്കായി ആദ്യ സ്വർണം നേടിയിരുന്നു. പുരുഷൻമാരുടെ 55 കിലോ ഗ്രാം വിഭാഗത്തി‌ൽ സങ്കേത് സർഗർ വെള്ളിയും 61കിലോഗ്രാം വിഭാഗത്തിൽ ഗുരുരാജ പൂജാരി വെങ്കലവും നേടി. 55 കിലോ ഗ്രാം വനിതാ വിഭാഗം വെയിറ്റ് ലിഫ്റ്റിങ്ങിൽ ബിന്ധിയ റാണി ദേവിയും ഇന്ത്യയ്ക്കായി വെള്ളി മെഡൽ നേടിയിട്ടുണ്ട്.