എസ്.ബി.ഐ ബാങ്കിംഗ് സേവനങ്ങൾ ഇനിമുതൽ വാട്ട്‌സ് ആപ്പിലൂടെയും

By: 600021 On: Aug 1, 2022, 12:06 PM

ബാങ്കിംഗ് സേവനങ്ങൾ ലളിതമാക്കാൻ ഇനിമുതൽ എസ്.ബി.ഐ സേവനങ്ങൾ വാട്ട്‌സ് ആപ്പിലൂടെയും ലഭ്യമാകും.
എസ്.ബി.ഐ വാട്ട്‌സ് ആപ്പ് ബാങ്കിംഗിൽ രജിസ്റ്റർ ചെയ്യാൻ WAREG എന്ന് ടൈപ്പ് ചെയ്ത് സ്‌പെയ്‌സ് കൊടുത്ത് അക്കൗണ്ട് നമ്പർ ടൈപ്പ് ചെയ്ത ശേഷം 7208933148 എന്ന നമ്പറിലേക്ക്  എസ്.എം.എസ് മെസേജ് അയക്കണം. എസ്.ബി.ഐ അക്കൗണ്ടുമായി ലിങ്ക് ചെയ്ത നമ്പറിൽ നിന്ന് വേണം സന്ദേശം അയക്കാൻ.
 
ഇതേ തുടർന്ന് വാട്ട്‌സ് ആപ്പ് നമ്പറിലേക്ക് എസ്.ബി.ഐയുടെ മെസ്സേജ് ലഭിക്കും. 90226 90226 എന്ന നമ്പറിൽ നിന്നായിരിക്കും മെസ്സേജ്. ഈ നമ്പർ സേവ് ചെയ്യാം. മെസ്സേജ് ലഭിച്ചയുടൻ നമ്പറിലേക്ക് ‘hi’ എന്ന് അയക്കണം. ഉടൻ തന്നെ 1. അക്കൗണ്ട് ബാലൻസ് 2. മിനി സ്റ്റേറ്റ്‌മെന്റ് 3. ഡി-രജിസ്റ്റർ വാട്ട്‌സ് ആപ്പ് ബാങ്കിംഗ് എന്നീ ഓപ്ഷനുകളിൽ നിന്നായി ഉപഭോക്താവിന് ഇഷ്ടമുള്ള സേവനം തെരഞ്ഞെടുക്കാം.