ലൈഫ് ഗാർഡ് ഷോർട്ടേജ്; അക്വാട്ടിക്സ് ജീവനക്കാരുടെ വേതനം വർധിപ്പിക്കാനൊരുങ്ങി ടൊറന്റോ സിറ്റി

By: 600021 On: Aug 1, 2022, 11:42 AM

രാജ്യത്തുടനീളമുള്ള മുനിസിപ്പാലിറ്റികളിൽ ലൈഫ് ഗാർഡ് ക്ഷാമം നേരിടുന്നതിനാൽ ടൊറന്റോ സിറ്റിയിൽ അക്വാട്ടിക്സ് ജീവനക്കാരുടെ വേതനം ശരാശരി 17 ശതമാനം വർധിപ്പിക്കുന്നു. ഈ വർഷമാദ്യം നഗരത്തിലെ അക്വാട്ടിക്സ് ജീവനക്കാരുടെ വേതനം പുനഃപരിശോധിക്കണമെന്ന കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് ലോക്കൽ 79 ന്റെ ആവശ്യത്തിനെ തുടർന്നാണ് ശമ്പള വർദ്ധനവ്. ലൈഫ് ഗാർഡുകൾ, നീന്തൽ പരിശീലകർ, വാഡിംഗ് പൂൾ അറ്റൻഡന്റുകൾ എന്നിവയുൾപ്പെടെയുള്ള തസ്തികകളിലെ പുതിയ നിയമനങ്ങൾ ഉയർന്ന വേതനത്തിൽ ആരംഭിക്കുമ്പോൾ നിലവിലുള്ള 2,000 ജീവനക്കാർക്ക് ശമ്പള വർദ്ധനവ് ലഭിക്കുമെന്ന് ടൊറന്റോ സിറ്റി പത്രക്കുറിപ്പ് പറയുന്നു.
 
വാട്ടർഫ്രണ്ട് ലൈഫ് ഗാർഡുകൾക്കും നീന്തൽ പരിശീലകർക്കും മണിക്കൂറിന് നിലവിലുണ്ടായിരുന്ന 17.80 ഡോളർ എന്ന വേതനം 19 ശതമാനം വർധിപ്പിച്ച് 21.19 ഡോളർ ആക്കുമെന്ന് റിലീസിൽ പറയുന്നു. ലൈഫ് ഗാർഡുകളുടെ കുറവുണ്ടായിട്ടും ടൊറന്റോയിലെ സമ്മർ അക്വാട്ടിക്‌സ് തസ്തികകളിലെ ഏകദേശം 90 ശതമാനവും നികത്തിയിട്ടുണ്ട്. ടൊറന്റോ അക്വാറ്റിക്സിന്റെ നേതൃത്വത്തിൽ വാരാന്ത്യത്തിലും ആഴ്ചമുഴുവനും പ്രത്യേകമായി ക്രാഷ് കോഴ്‌സുകൾ നടത്തുകയും  താൽപ്പര്യമുള്ള അപേക്ഷകരെ സർട്ടിഫൈ ചെയ്യുന്നതുമാണ്.