അഫ്ഗാനിസ്ഥാനിൽ ക്രിക്കറ്റ് മത്സരത്തിനിടെ ഗാലറിയിൽ ബോംബ് സ്ഫോടനം

By: 600021 On: Jul 30, 2022, 4:44 PM

അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബുളിൽ ക്രിക്കറ്റ് മത്സരം നടക്കുമ്പോൾ സ്റ്റേഡിയത്തിൽ ബോംബ് സ്ഫോടനം. വെള്ളിയാഴ്ച വൈകിട്ട് ഐ.പി.എൽ ന് സമാനമായ ആഭ്യന്തര ക്രിക്കറ്റ് മത്സരം നടക്കുന്നതിനിടെ അലോകോസെ കാബുൾ രാജ്യാന്തര സ്റ്റേ‍ഡിയത്തിലാണു സ്ഫോടനമുണ്ടായത്.  ഉടൻ താരങ്ങളെല്ലാം സുരക്ഷാകേന്ദ്രങ്ങളിലേക്കു ഓടി. ഗാലറിയിലായിരുന്നു പൊട്ടിത്തെറി.
 
സ്ഫോടനത്തിൽ നിരവധി കാണികൾക്ക് പരുക്കേറ്റു. അഫ്ഗാനിസ്ഥാൻ പ്രീമിയർ ട്വന്റി20 മത്സരം കാണുന്നതിനായി യു.എൻ  പ്രതിനിധികളും ഗാലറിയിലുണ്ടായിരുന്നു. പാമിർ സൽമി, ബന്ദ് ഇ അമിർ ഡ്രാഗൺസ് ടീമുകൾ തമ്മിലുള്ള മത്സരമായിരുന്നു സ്റ്റേ‍ഡിയത്തിൽ നടന്നിരുന്നുകൊണ്ടിരുന്നത്. സ്ഫോടനത്തെ തുടർന്ന് മത്സരം നിർത്തിവച്ചു. 
 
താലിബാൻ ഭരണമേറ്റെടുത്ത ശേഷം തലസ്ഥാനമായ കാബുളിലടക്കം ഐ.എസ് ഭീകരരുടെ ആക്രമണം ഉണ്ടായിരുന്നു. കഴിഞ്ഞ മേയിൽ ഐ.എസ് നടത്തിയ നാല് സ്ഫോടനങ്ങളിൽ 14 പേരാണ് കൊല്ലപ്പെട്ടത്.