വിദേശത്തു പഠിച്ച മെഡിക്കൽ വിദ്യാർഥികൾക്ക് ഇളവുമായി ദേശീയ മെഡിക്കൽ കമ്മിഷൻ

By: 600021 On: Jul 30, 2022, 4:30 PM

കോവിഡിന്റെയും ഉക്രെയ്ൻ യുദ്ധത്തിന്റെയും പശ്ചാത്തലത്തിൽ വിദേശ മെഡിക്കൽ പഠനം ബുദ്ധിമുട്ടിലായ വിദ്യാർഥികൾക്ക് ദേശീയ മെഡിക്കൽ കമ്മിഷൻ ഇളവുകൾ പ്രഖ്യാപിച്ചു. വിദേശ സ്ഥാപനങ്ങളിൽ നിന്നു ജൂൺ 30ന് മുൻപ് കോഴ്സ് പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നേടിയവർക്ക് ഇന്ത്യയിൽ ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ്സ് എക്സാം (എഫ്.എം.ജി.ഇ) എഴുതാനുള്ള ഉത്തരവാണ് ദേശീയ മെഡിക്കൽ കമ്മീഷൻ പ്രഖ്യാപിച്ചത്.
 
നിലവിൽ പഠനം പൂർത്തിയാക്കി വിദേശത്തു നിന്ന് ഒരു വർഷം ഇന്റേൺഷിപ് കൂടി കഴിഞ്ഞെത്തുന്നവർക്കാണ് എഫ്.എം.ജി.ഇ എഴുതാൻ അനുവാദം ഉണ്ടായിരുന്നത്. പഠിച്ച അതേ സ്ഥാപനത്തിൽ നിന്നു തന്നെ ഇന്റേൺഷിപ് നേടിയിരിക്കണമെന്ന വ്യവസ്ഥയിലും ഒറ്റത്തവണത്തേക്ക് ഇളവു നൽകിയിട്ടുണ്ട്. എഫ്.എം.ജി.ഇ യോഗ്യത നേടിയ ശേഷം ഇന്ത്യയിൽ 2 വർഷത്തെ ഇന്റേൺഷിപ് (സി.ആർ.എം.ഐ) പൂർത്തിയാക്കാതെ റജിസ്ട്രേഷൻ ചെയ്യാൻ കഴിയില്ല.