തമിഴ്‌നാട് ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ നടൻ അജിത്തിന് 4 സ്വർണവും 2 വെങ്കലവും

By: 600021 On: Jul 30, 2022, 3:54 PM

47-ാമത് തമിഴ്‌നാട് റൈഫിൾ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ നടൻ അജിത് കുമാർ നാല് സ്വർണവും രണ്ട് വെങ്കല മെഡലും നേടി. ബുധനാഴ്ച ത്രിച്ചിയിൽ നടന്ന മത്സരത്തിൽ 10 മീറ്റർ, 25 മീറ്റർ, 50 മീറ്റർ പിസ്റ്റൾ ഷൂട്ടിങ് വിഭാഗത്തിലാണ് അജിത് പങ്കെടുത്തത്. കഴിഞ്ഞ വർഷം ചെന്നൈയിൽ വച്ചുനടന്ന ചാംപ്യൻഷിപ്പിൽ ആറ് സ്വർണ മെഡലുകൾ താരം നേടിയിരുന്നു.
 
വിവിധ ജില്ലകളില്‍ നിന്നായി 850 മത്സരാര്‍ഥികള്‍ പങ്കെടുത്ത  ചാംപ്യന്‍ഷിപ്പിലാണ് അജിത്തിന്റെ നേട്ടം. ഷൂട്ടിങിനു പുറമെ ഫോട്ടോഗ്രഫി, റേസിങ് തുടങ്ങിയ മേഖലകളിലും അദ്ദേഹം മികവ് തെളിയിച്ചിട്ടുണ്ട്.