ബീസിയില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും റെക്കോര്‍ഡ് തകര്‍ത്ത് താപനില 

By: 600002 On: Jul 30, 2022, 11:07 AM

ബീസിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും താപനില റെക്കോര്‍ഡുകള്‍ തകര്‍ത്തു. എണ്‍വയോണ്‍മെന്റ് കാനഡയുടെ പ്രാഥമിക ഡാറ്റയില്‍ അടയാളപ്പെടുത്തിയ റെക്കോര്‍ഡുകള്‍ ജൂലൈ 28 ലെ താപനില ഭേദിക്കുകയോ സമനിലയില്‍ എത്തുകയോ ചെയ്തു. 1930 കളിലെ നിരവധി റെക്കോര്‍ഡുകളാണ് തകര്‍ത്തിരിക്കുന്നത്. 

കഴിഞ്ഞ വേനല്‍ക്കാലത്ത് രാജ്യത്ത് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയ ലിറ്റണ്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും റെക്കോര്‍ഡ് ഭേദിച്ചു. വ്യാഴാഴ്ച ലിറ്റണില്‍ ഉയര്‍ന്ന താപനില 41.1 സെഷ്യല്‍സ് രേഖപ്പെടുത്തി. 2009 ലെ 40.6 എന്ന റെക്കോര്‍ഡാണ് തകര്‍ത്തത്. ഒസോയൂസില്‍ 40 ഡിഗ്രി സെഷ്യല്‍സ് ചൂടാണ് രേഖപ്പെടുത്തിയത്. 

എണ്‍വയോണ്‍മെന്റ് കാനഡയുടെ ഡാറ്റ അനുസരിച്ച് റെക്കോര്‍ഡ് ഭേദിച്ച മറ്റ് പ്രദേശങ്ങള്‍ 

.Blue River area - new record of 37, old record of 36 set in 1998.
 .Clearwater area - new record of 39.2, old record of 38.5 set in 1998.
 .Clinton area - new record of 34.5, old record of 33 set in 2009.
 .Dawson Creek area - new record of 32.5, old record of 30 set in 1937.
 .Kelowna area - new record of 38.7, old record of 37.2 set in 1934.
 .Mackenzie area - new record of 33.4, old record of 32.9 set in 2009.
 .Penticton area - new record of 37.9, old record of 37.8 set in 1934.
 .Port Hardy area - new record of 24.1, old record of 23.9 set in 2021.
 .Princeton area - new record of 38, old record of 37.8 set in 1994.
 .Puntzi Mountain area - new record of 34.2, old record of 33.8 set in 2009.
 .Sparwood area - new record of 33.1, old record of 32.8 set in 2003.
 .Vernon area - new record of 37.8, old record of 37.2 set in 1934.