വുഡ് ബഫല്ലോ നാഷണല്‍ പാര്‍ക്കിലെ ഉള്‍പ്രദേശങ്ങളില്‍ ആന്ത്രാക്‌സ് ബാധിച്ചതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ നിരീക്ഷണം നടത്തിവരികയാണെന്ന് പാര്‍ക്ക്‌സ് കാനഡ അറിയിച്ചു. പാര്‍ക്കില്‍ 59 കാട്ടുപോത്തുകളുടെ ജഡം ജീവനക്കാര്‍ കണ്ടെത്തിയിരുന്നു. ആന്ത്രാക്‌സ് മൂലമാണ് കാട്ടുപോത്തുകള്‍ ചത്തതെന്ന് പാര്‍ക്‌സ് കാനഡ വ്യക്തമാക്കി. ചത്ത കാട്ടുപോത്തുകളില്‍ മൂന്നെണ്ണത്തില്‍ ആന്ത്രാക്‌സിന്റെ സാന്നിധ്യം ലാബില്‍ നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
കൂടുതല്‍ കേസുകള്‍ ഉണ്ടാകാതിരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്നും സന്ദര്‍ശകര്‍ക്ക് അപകടസാധ്യത കുറവാണെന്നും പാര്‍ക്ക്‌സ് കാനഡ അറിയിച്ചു.
വടക്കുകിഴക്കന്‍ ആല്‍ബെര്‍ട്ട മുതല്‍ വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങള്‍ വരെ വ്യാപിച്ചുകിടക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ദേശീയ ഉദ്യാനമാണ് വുഡ് ബഫല്ലോ നാഷണല്‍ പാര്‍ക്ക്.