മകളുടെ വിവാഹനിശ്ചയം ട്വിറ്ററില്‍ പങ്കുവെച്ചു നിക്കിഹേലി

By: 600084 On: Jul 29, 2022, 4:55 PM

പി പി ചെറിയാൻ, ഡാളസ്.

ചാള്‍സ്റ്റണ്‍(സൗത്ത് കരോലിന) : യു.എന്‍. മുന്‍ അംബാസിഡറും, സൗത്ത് കരോലിനാ ഗവര്‍ണ്ണറുമായ നിക്കിഹേലിയുടെ മകള്‍ റെനയുടെ വിവാഹനിശ്ചയം നടന്നതായി നിക്കി ഹെയ്‌ലിന ജൂലായ് 24ന് ട്വീറ്റ് ചെയ്തു.

റെനയുടേയും ഫിയാന്‍സയുടേയും കൂടെ നില്‍ക്കുന്ന ഫോട്ടോയും പ്രസിദ്ധീകരിച്ചിരുന്നു. ജോഷ്വ ജാക്‌സനാണ് റെനയുടെ ഭാവിവരന്‍.

ക്ലെംസണ്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളായിരുന്നു ഇരുവരും. യൂണിവേഴ്‌സിറ്റി ഫുട്‌ബോള്‍ ടീമിലെ അംഗമായിരുന്ന ജോഷ്വ. റെന പീഡിയാട്രിക് നഴ്‌സും. 2021ലാണ് ഇരുവരും യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഗ്രാജുവേറ്റ് ചെയ്തത്. ഞങ്ങള്‍ക്ക് ഒരു മകനെ കൂടി ലഭിച്ചിരുന്നു. ഞങ്ങള്‍ അതില്‍ അഭിമാനിക്കുന്നു.

നിക്കി ഹേലി ട്വിറ്ററില്‍ കുറിച്ചു. നിക്കിഹേലി 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വ്യാപകമായ പ്രചരണമുണ്ട്. റെനെ ഇപ്പോള്‍ പ്രിസ്മ ഹെല്‍ത്തില്‍ പീഡിയാട്രിക് നഴ്‌സായി ജോലി ചെയ്യുന്നു.

ജോഷ്വ ക്രൈസ്റ്റ് ചര്‍ച്ച് എപ്പിസ്‌ക്കോപ്പല്‍ സ്‌ക്കൂളില്‍ മിഡില്‍ സ്‌ക്കൂള്‍ അദ്ധ്യാപകനാണ്. നിക്കിക്ക് രണ്ടുമക്കളാണ് റെനെയും(24) നളിനും(21) ഭര്‍ത്താവ് മൈക്കിള്‍ ഹേലി സൗത്ത് കരോലിനാ ആര്‍മി നാഷ്ണല്‍ ഗാര്‍ഡിലെ കമ്മീഷന്റ് ഓഫീസറാണ്.