മൂന്നു സഹോദരങ്ങളെ വെടിവെച്ചു കൊലപ്പെടുത്തി 15കാരന്‍ ആത്മഹത്യ ചെയ്തു.

By: 600084 On: Jul 29, 2022, 4:52 PM

പി പി ചെറിയാൻ, ഡാളസ്.

അലാസ്‌ക്ക: പതിനഞ്ചു വയസ്സുകാരന്‍ മൂന്നു സഹോദരങ്ങളെ വെടിവെച്ച് കൊലപ്പെടുത്തിയശേഷം സ്വയം വെടിയുതിര്‍ത്തു കൊല്ലപ്പെട്ട സംഭവം അലാസ്‌കാ ഫെയര്‍ ബാങ്ക്‌സില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ചൊവ്വാഴ്ചയായിരുന്നു ഈ ദാരുണ സംഭവം. അഞ്ചും, എ്ട്ടും, 17 ഉം വയസ്സുള്ള കുട്ടികളാണ് പതിനഞ്ചുകാരന്റെ തോക്കിന് ഇരയായത്. സംഭവം നടക്കുമ്പോള്‍ അയ്യപ്പന്‍മാര്‍ സ്ഥലത്തില്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ട് അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും വെടിയൊച്ച കേട്ടതായി സമീപവാസികള്‍ പോലീസിനെ അറിയിച്ചു.

പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് നാലു മൃതദ്ദേഹങ്ങളും കണ്ടെത്തിയത്. ഇതേസമയം അവിടെയുണ്ടായിരുന്ന 7 വയസ്സിനു താഴെയുള്ള മൂന്നുപേര്‍ക്ക് പരിക്കൊന്നും ഉണ്ടായിരുന്നില്ല. ഏഴ് മക്കളും, മതാപിതാക്കളുമായിരുന്നു ഈ അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്നത്.

വീട്ടില്‍ ഉപയോഗിച്ചിരുന്ന തോക്കാണ് 15 വയസ്സുകാരന്‍ വെടിവെക്കാന്‍ ഉപയോഗിച്ചിരുന്നതെന്ന് ട്രൂപ്പേഴ്‌സ് പറഞ്ഞു. മൃതദ്ദേഹങ്ങള്‍ സ്റ്റേറ്റ് മെഡിക്കല്‍ എക്‌സാമിനറുടെ ഓഫീസില്‍ എത്തിച്ചു. എന്താണ് വെടിവെക്കാന്‍ പ്രേരിപ്പിച്ചതെന്ന് അന്വേഷിച്ചു കൊണ്ടിരിക്കുന്നു. കുട്ടികളുടെ പ്രായം പരിഗണിച്ചു കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല.