അസമിലെ ജോറത്ത് എയർപോർട്ടിൽ ഇൻഡിഗോ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് റൺവേയിൽ നിന്ന് തെന്നി മാറുകയത്. സംഭവത്തിൽ ആർക്കും പരിക്കില്ല. അപകടത്തെപ്പറ്റി അന്വേഷിക്കാൻ വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുള്ളതായും പ്രാഥമിക പരിശോധനയിൽ വിമാനത്തിന് തകരാറുകൾ ഒന്നും കണ്ടെത്താനായില്ലെന്നും ഇൻഡിഗോ അറിയിച്ചു. യാത്രക്കാരെ സുരക്ഷിതരായി പുറത്തെത്തിച്ചു.