
44-ാമത് ഇന്റർനാഷണൽ ചെസ് ഒളിമ്പ്യാഡ് ചെന്നൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. അഞ്ച് തവണ ലോക ചെസ്സ് ചാമ്പ്യനായ വിശ്വനാഥൻ ആനന്ദ് ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി മോദിക്കും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും ഒളിമ്പ്യാഡ് ദീപം കൈമാറി.
സ്വാതന്ത്ര്യത്തിന്റെ 75 ആം വർഷത്തിലാണ് ഇന്ത്യ ചെസ് ഒളിമ്പ്യാഡിന് ആതിഥേയത്വം വഹിക്കുന്നത്. കേന്ദ്രത്തിന്റെ പൂർണ പിന്തുണയോടെ തമിഴ്നാട് ഗവണ്മെന്റ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ തമിഴ്നാട് ഗവർണർ ആർ.എൻ രവി, മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, കേന്ദ്ര മന്ത്രിമാരായ അനുരാഗ് താക്കൂർ, എൽ. മുരുകൻ തുടങ്ങിയവർ പങ്കെടുത്തു. ഉക്രൈൻ അധിനിവേശത്തെ തുടർന്ന് റഷ്യയിൽ നിന്ന് മാറ്റി ആദ്യമായാണ് ഇന്ത്യയിൽ ഒളിമ്പ്യാഡ് നടക്കുന്നത്. ജൂലൈ 28 മുതൽ ഓഗസ്റ്റ് 10 വരെ മാമല്ലപുരത്തെ പൂഞ്ചേരി ഗ്രാമത്തിലാണ് ഒളിമ്പ്യാഡ് നടക്കുന്നത്.