
ഇടുക്കി മെഡിക്കൽ കോളജിന് നാഷനൽ മെഡിക്കൽ കമ്മിഷന്റെ അംഗീകാരം ലഭിച്ചു. 100 സീറ്റുള്ള ബാച്ചിനാണു അംഗീകാരം നൽകിയത്. ഈ വർഷം തന്നെ ക്ലാസുകൾ ആരംഭിക്കും. ഇതുവരെ രണ്ടു എം.ബി.ബി.എസ് ബാച്ചുകൾ ഇടുക്കി മെഡിക്കൽ കോളജിൽനിന്നു പഠനം പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി 2016ൽ അംഗീകാരം നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ടു വർഷമായി നടത്തിയ വിവിധ നിർമാണ പ്രവർത്തനങ്ങളെ തുടർന്നാണ് കോളേജിന് വീണ്ടും അംഗീകാരം ലഭിക്കുന്നത്.